ഉസ്താദ് ഗുലാം മുസ്തഫ ഖാൻ അന്തരിച്ചു
ഉസ്താദ് ഗുലാം മുസ്തഫ ഖാൻ  അന്തരിച്ചു
Monday, January 18, 2021 12:31 AM IST
മും​​ബൈ: വി​​​ഖ്യാ​​​ത ഹിന്ദുസ്ഥാ നി സം​​​ഗീ​​​ത​​​ജ്ഞ​​​ൻ ഉ​​​സ്താ​​​ദ് ഗു​​​ലാം മു​​​സ്ത​​​ഫ ഖാ​​​ൻ(89) അ​​​ന്ത​​​രി​​​ച്ചു. ഇ​​ന്ന​​ലെ മും​​​ബൈ​​​യി​​​ലെ വ​​​സ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. 2019ൽ ​​​അ​​​ദ്ദേ​​​ഹ​​​ത്തി​​​നു പ​​​ക്ഷാ​​​ഘാ​​​ത​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. പ​​​ദ്മ​​​ശ്രീ, പ​​​ദ്മ​​​ഭൂ​​​ഷ​​​ൺ, പ​​​ദ്മ​​​വി​​​ഭൂ​​​ഷ​​​ൺ ബ​​​ഹു​​​മ​​​തി​​​ക​​​ൾ ന​​​ല്കി രാ​​​ജ്യം ഉ​​​സ്താ​​​ദ് ഗു​​​ലാം മു​​​സ്ത​​​ഫ ഖാ​​​നെ ആ​​​ദ​​​രി​​​ച്ചു. സം​​​സ്കാ​​​രം ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ന​​​ട​​​ത്തി.

1931 മാ​​​ർ​​​ച്ച് മൂ​​​ന്നി​​​ന് ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ബ​​​ദാ​​​വൂ​​​നി​​​ലാ​​​യി​​​രു​​​ന്നു ഗു​​​ലാം മു​​​സ്ത​​​ഫ ഖാ​​​ന്‍റെ ജ​​​ന​​​നം. ഉ​​​സ്താ​​​ദ് വാ​​​രി​​​സ് ഖാ​​​നും സ​​​ബ്രി ബീ​​​ഗ​​​വു​​​മാ​​​ണു മാ​​​താ​​​പി​​​താ​​​ക്ക​​​ൾ. പ്ര​​​മു​​​ഖ സം​​​ഗീ​​​ത​​​ജ്ഞ​​​ൻ മു​​​റേ​​​ദ് ബ​​​ക്ഷി​​​ന്‍റെ മ​​​ക​​​നാ​​​ണ് വാ​​​രി​​​സ് ഖാ​​​ൻ. രാം​​​പു​​​ർ-​​​സ​​​ഹ​​​സ്‌​​​വാ​​​ൻ ഘ​​​രാ​​​ന​​​യു​​​ടെ സ്ഥാ​​​പ​​​ക​​​നാ​​​യ ഉ​​​സ്താ​​​ദ് ഇ​​​നാ​​​യ​​​ത്ത് ഹു​​​സൈ​​​ൻ ഖാ​​​ന്‍റെ മ​​​ക​​​ളാ​​​ണ് സ​​​ബ്രി ബീ​​​ഗം.


പി​​​താ​​​വി​​​ൽ​​​നി​​​ന്നാ​​​ണ് ഗു​​​ലാം മു​​​സ്ത​​​ഫ ഖാ​​​ൻ സം​​​ഗീ​​​തം അ​​​ഭ്യ​​​സി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്ന് ബ​​​ന്ധു​​​വാ​​​യ ഉ​​​സ്താ​​​ദ് നി​​​സാ​​​ർ ഹു​​​സൈ​​​ൻ ഖാ​​​ൻ ഗു​​​രു​​​വാ​​​യി. ഗു​​​ലാം മു​​​സ്ത​​​ഫ ഖാ​​​ന്1991​​​ ൽ പ​​​ദ്മ​​​ശ്രീ​​​യും 2006ൽ ​​​പ​​​ദ്മ​​​ഭൂ​​​ഷ​​​ണും 2018ൽ ​​​പ​​​ദ്മ​​​വി​​​ഭൂ​​​ണും ല​​​ഭി​​​ച്ചു.

2003ൽ ​​​സം​​​ഗീ​​​ത​​​നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി അ​​​വാ​​​ർ​​​ഡ് ല​​​ഭി​​​ച്ചു. ഉ​​​സ്താ​​​ദ് ഗു​​​ലാം മു​​​സ്ത​​​ഫ ഖാ​​​ന്‍റെ നി​​ര്യാ​​ണ​​ത്തി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി, ല​​താ മ​​ങ്കേ​​ഷ്ക​​ർ, ഉ​​സ്താ​​ദ് അം​​ജ​​ത് അ​​ലി ഖാ​​ൻ, എ.​​ആ​​ർ. റ​​ഹ്‌​​മാ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ അ​​നു​​ശോ​​ചി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.