മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽകിയില്ല; യു​വാ​വി​നെ കൊലപ്പെടുത്തി
Saturday, November 28, 2020 12:19 AM IST
കോ​യ​ന്പ​ത്തൂ​ർ: മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ല്കാ​ൻ വി​സ​മ്മ​തി​ച്ച യു​വാ​വി​നെ നാ​ലം​ഗ​സം​ഘം കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. തേ​നി സ്വ​ദേ​ശി വി​ഘ്നേ​ഷ് (24) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പീ​ള​മേ​ട്ടി​ലു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ വി​ഘ്നേ​ഷ് വ്യാ​ഴാ​ഴ്ച രാ​ത്രി വൃ​ന്ദാ​വ​ൻ ന​ഗ​റി​ലു​ള്ള ടാ​സ് മാ​ക്ബാ​റി​ൽ​നി​ന്നും മ​ദ്യ​പി​ച്ച​ശേ​ഷം താ​മ​സ​സ്ഥ​ല​ത്തേ​ക്ക് ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ വ​ഴി​ത​ട​ഞ്ഞ നാ​ലം​ഗ സം​ഘം മ​ദ്യ​പി​ക്കാ​ൻ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.


എ​ന്നാ​ൽ വി​ഘ്നേ​ഷ് പ​ണം ന​ല്കാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് കു​പി​ത​രാ​യ നാ​ലം​ഗ​സം​ഘം ക​ത്തി​കൊ​ണ്ട് ക​ഴു​ത്തി​ൽ കു​ത്തി​യ​ശേ​ഷം മൊ​ബൈ​ൽ ഫോ​ണ്‍ എ​ടു​ത്ത് ക​ട​ന്നു ക​ള​ഞ്ഞു.
സ​മീ​പ​വാ​സി​ക​ൾ വി​ഘ്നേ​ഷി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ക്കു​ക​യാ​യി​രു​ന്നു. കൊ​ല​കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പീ​ള​മേ​ട് പോ​ലീ​സ് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.