കോവിഡ് വാക്സിൻ 30 കോടി ആളുകൾക്ക്
Wednesday, November 25, 2020 11:08 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​ൻ ത​യാ​റാ​യാ​ൽ ഉ​ട​ൻ 30 ദ​ശ​ല​ക്ഷം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ ടെ 30 കോടി ആളുകൾക്ക്അ​ടു​ത്ത ജൂ​ലൈ​യി​ൽ ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ പ​ദ്ധ​തി. വാ​ക്സി​ൻ ത​യാ​റാ​യാ​ൽ ഉ​ട​ൻ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കും.

അ​തി​നു​ശേ​ഷം മൂ​ന്ന് ഘ​ട്ട ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ​യും ഫ​ലം വി​ല​യി​രു​ത്തി​യ ശേ​ഷം വി​പ​ണി​യി​ൽ എ​ത്തി​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കും. ആ​ദ്യഘ​ട്ട​ത്തി​ൽ 30 ദ​ശ​ല​ക്ഷം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കിക്ക​ഴി​ഞ്ഞാ​ൽ അ​ടു​ത്ത​താ​യി സം​സ്ഥാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന പ​ട്ടി​ക​യി​ൽ മു​ൻ​ഗ​ണ​നാ ക്ര​മം അ​നു​സ​രി​ച്ച് വി​ത​ര​ണം ന​ട​ത്തു​മെ​ന്നാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നു​ള്ള വി​വ​രം. വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​തി​നാ​യി കോ​-ഓർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​ക​ൾ വി​വി​ധ ത​ല​ങ്ങ​ളി​ൽ രൂ​പീ​ക​രി​ക്കാ​ൻ കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.


വാ​ക്സി​ൻ ത​യാ​റാ​യിക്ക​ഴി​ഞ്ഞാ​ൽ സം​ഭ​ര​ണ​ത്തി​നാ​യി ശീ​തീ​ക​ര​ണ ശൃം​ഖ​ല ഒ​രു​ക്ക​ലാ​ണ് ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി. മൈ​ന​സ് 20 മു​ത​ൽ 70 വ​രെ സെ​ൽ​ഷസി​ലാ​ണ് മോ​ഡേ​ണ, ഫൈ​സ​ർ വാ​ക്സി​നു​ക​ൾ സൂ​ക്ഷി​ക്കേ​ണ്ട​ത്.

ഇ​തി​നാ​യി രാ​ജ്യ​ത്തെ ഡ​യ​റി വ്യ​വ​സാ​യ ശൃം​ഖ​ല​യു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്ന് ഒ​രു വി​ഭാ​ഗം വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പാ​ലി​നും പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും പു​റ​മേ ക​ന്നു​കാ​ലി​ക​ളു​ടെ ബീ​ജം സൂ​ക്ഷി​ക്കു​ന്നതിനാ​യി ഡ​യ​റി മേ​ഖ​യി​ൽ മെ​ച്ച​പ്പെ​ട്ട ശീ​തീ​ക​ര​ണ സം​വി​ധാ​ന​മു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.