അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ വേ​ര്‍പാ​ട് തീരാനഷ്ടം: എ.കെ. ആന്‍റണി
അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ വേ​ര്‍പാ​ട്  തീരാനഷ്ടം: എ.കെ. ആന്‍റണി
Wednesday, November 25, 2020 11:08 PM IST
ന്യൂ​ഡ​ല്‍ഹി: ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്താ​യ അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ വേ​ര്‍പാ​ട് തീ​രാ​ദുഃ​ഖ​മാ​യെ​ന്നു മു​തി​ര്‍ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി. മു​ന്‍ ആ​സാം മു​ഖ്യ​മ​ന്ത്രി ത​രു​ണ്‍ ഗൊ​ഗോ​യി​യു​ടെ മ​ര​ണ​ത്തി​നു തൊ​ട്ടു​പി​ന്നാ​ലെ ത​ന്‍റെ എ​ല്ലാ​മാ​യി​രു​ന്ന അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ മ​ര​ണം താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​ത്താ​ണെ​ന്ന് ആ​ന്‍റ​ണി അ​നു​സ്മ​രി​ച്ചു.

ഡ​ല്‍ഹി​ എ​യിം​സ് ആ​ശു​പ​ത്രി​യിൽനിന്ന്് ദീ​പി​ക ലേ​ഖ​ക​നെ ടെ​ലി​ഫോ​ണി​ല്‍ വി​ളി​ച്ചാ​ണ് ആ​ന്‍റ​ണി അ​നു​ശോ​ച​നം അ​റി​യി​ച്ച​ത്. കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തി​നെത്തുട​ര്‍ന്ന് ആ​ന്‍റ​ണി​യും ഭാ​ര്യ എ​ലി​സ​ബ​ത്തും ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ​യും ത​രു​ണ്‍ ഗൊ​ഗോ​യി​യു​ടെ​യും വേ​ര്‍പാ​ട് കോ​ണ്‍ഗ്ര​സ് പാ​ര്‍ട്ടി​ക്കു തീ​രാ​ന​ഷ്ട​മാ​ണ്. പാ​ര്‍ട്ടി​ക്കും രാ​ജ്യ​ത്തി​നും വേ​ണ്ടി ജീ​വി​തം മു​ഴു​വ​ന്‍ പ്ര​വ​ര്‍ത്തി​ച്ച​വ​രാ​ണ് ഇ​രു​വ​രും. ക്രൈ​സി​സ് മാ​നേ​ജ​രാ​യി​രു​ന്ന അ​ഹ​മ്മ​ദ് പ​ട്ടേ​ല്‍ അ​ത്യ​പൂ​ര്‍വ​മാ​യ രാഷ്‌ട്രീ യ ത​ന്ത്ര​ജ്ഞ​ത​ പ്ര​ക​ട​മാ​ക്കി. ഇ​രു​നേ​താ​ക്ക​ൾ​ക്കും ആ​ദ​രാ​ഞ്ജലി​ക​ള്‍ അ​ര്‍പ്പി​ക്കു​ന്നു​വെ​ന്നു ആ​ന്‍റ​ണി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.