ബിഹാറിൽ ഭേദപ്പെട്ട പോളിംഗ്
ബിഹാറിൽ ഭേദപ്പെട്ട പോളിംഗ്
Thursday, October 29, 2020 1:10 AM IST
ന്യൂ​​ഡ​​ൽ​​ഹി: ബി​​ഹാ​​ർ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ 54.26 ശ​​ത​​മാ​​നം പോ​​ളിം​​ഗ് രേ​​ഖ​​പ്പെ​​ടു​​ത്തി.

1066 സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​യി​​രു​​ന്നു ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ മ​​ത്സ​​രം​​ഗ​​ത്തു​​ണ്ടാ​​യി​​രു​​ന്ന​​ത്. 16 ജി​​ല്ല​​ക​​ളി​​ലെ 71 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്കു ന​​ട​​ന്ന വോ​​ട്ടെ​​ടു​​പ്പ് പൊ​​തു​​വെ സ​​മാ​​ധാ​​ന​​പ​​ര​​മാ​​യി​​രു​​ന്നു. 2015ലെ ​​നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​ൽ ഈ ജില്ലകളിൽ 54.75 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു പോ​​ളിം​​ഗ്.

കോ​​​​വി​​​​ഡ് ഭീ​​​​തി​​​​ക്കി​​​​ടെ രാ​​​​ജ്യ​​​​ത്തു ന​​​​ട​​​​ന്ന ആ​​​​ദ്യ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പാ​​​​ണി​​​​ത്. മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ജീ​​​​ത​​​​ൻ റാം ​​​​മാ​​​​ൻ​​​​ജി​​​​യും ആ​​​​റു മ​​​​ന്ത്രി​​​​മാ​​​​രും ഇ​​​​ന്ന​​​​ലെ ജ​​​​ന​​​​വി​​​​ധി തേ​​​​ടി​​​​യ​​​​വ​​രി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു.

കോ​​വി​​ഡ്ഭീ​​തി വോ​​ട്ടെ​​ടു​​പ്പി​​നെ ബാ​​ധി​​ച്ചി​​ല്ലെ​​ന്നാ​​ണു പോ​​ളിം​​ഗ് ശ​​ത​​മാ​​നം തെ​​ളി​​യി​​ക്കു​​ന്ന​​ത്. ഇ​​ന്ന​​ലെ വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ന്ന 71 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ 35 എ​​ണ്ണം മാ​​വോ​​യി​​സ്റ്റ് സ്വാ​​ധീ​​ന മേ​​ഖ​​ല​​ക​​ളി​​ലാ​​യി​​രു​​ന്നു.

ബി​​ഹാ​​റി​​ൽ ര​​ണ്ടാം ഘ​​ട്ടം വോ​​ട്ടെ​​ടു​​പ്പ് ന​​വം​​ബ​​ർ മൂ​​ന്നി​​നു ന​​ട​​ക്കും.അ​​വ​​സാ​​ന​​ഘ​​ട്ടം തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​വം​​ബ​​ർ ഏ​​ഴി​​നാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.