പോർക്കരുത്തിനു റഫാൽ പടയെത്തുന്നു
പോർക്കരുത്തിനു റഫാൽ പടയെത്തുന്നു
Thursday, October 29, 2020 1:10 AM IST
ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി സം​ഘ​ർ​ഷ​ങ്ങ​ളി​ൽ അ​യ​വി​ല്ലാ​തെ തു​ട​രു​ന്ന​തി​നി​ടെ വ്യോ​മ​സേ​ന​യ്ക്കു ക​രു​ത്തു​പ​ക​ർ​ന്ന് കൂ​ടു​ത​ൽ റ​ഫാ​ൽ വി​മാ​ന​ങ്ങ​ൾ എ​ത്തു​ന്നു. ന​വം​ബ​ർ അ​ഞ്ചി​നു മൂ​ന്നു റ​ഫാ​ൽ വി​മാ​ന​ങ്ങ​ൾ കൂ​ടി ഫ്രാ​ൻ​സി​ലെ ദ​സോ ഏ​വി​യേ​ഷ​നി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തും. ഫ്രാ​ൻ​സു​മാ​യു​ള്ള ക​രാ​ർ അ​നു​സ​രി​ച്ച് ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ഞ്ചു വി​മാ​ന​ങ്ങ​ൾ എ​ത്തി​യി​രു​ന്നു.

അ​ടു​ത്ത വ​ർ​ഷം ഏ​പ്രി​ലി​ന​കം 16 റ​ഫാ​ൽ വി​മാ​ന​ങ്ങ​ൾ​കൂ​ടി എ​ത്തും. ന​വം​ബ​ർ, ജ​നു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ലാ​യി മൂ​ന്നു വി​മാ​ന​ങ്ങ​ൾ വീ​ത​വും ഏ​പ്രി​ലി​ൽ ഏ​ഴു വി​മാ​ന​ങ്ങ​ളു​മാ​ണെ​ത്തു​ന്ന​ത്. ഏ​ഴ് ഇ​ര​ട്ട​സീ​റ്റ് വി​മാ​ന​ങ്ങ​ൾ ഫ്രാ​ൻ​സി​ൽ വ്യോ​മ​സേ​നാ പൈ​ല​റ്റു​മാ​ർ​ക്ക് പ​രി​ശീ​ല​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്.

21 ഒ​റ്റ സീ​റ്റ് വി​മാ​ന​ങ്ങ​ളും ഏ​ഴ് ഇ​ര​ട്ട​സീ​റ്റ് വി​മാ​ന​ങ്ങ​ളുമാണ് ഇ​ന്ത്യ​ സ്വ​ന്ത​മാക്കുന്നത്. 18 എ​ണ്ണം അം​ബാ​ല​യി​ലെ ഗോ​ൾ​ഡ​ൻ ആ​രോ​സ് സ്ക്വാ​ഡ്ര​നി​ലും ബാ​ക്കി​യു​ള്ള​വ പ​ശ്ചി​മ ബം​ഗാ​ളി​ലെ ഹ​ഷി​മാ​ര വ്യോ​മതാ​വ​ള​ത്തി​ലു​മാ​യി വി​ന്യ​സി​ക്കും. ന​വം​ബ​ർ അ​ഞ്ചി​നാ​ണ് മൂ​ന്നു വി​മാ​ന​ങ്ങ​ൾ ഫ്രാ​ൻ​സി​ലെ ബോ​ർ​ഡി​യ​ക്സ് മെ​റി​ഗ്നാ​ക്കി​ൽ​നി​ന്ന് അം​ബാ​ല​യി​ലേ​ക്ക് എ​ത്തു​ക.


ആ​ദ്യ​മെ​ത്തി​യ അ​ഞ്ചു വി​മാ​ന​ങ്ങ​ളും യു​എ​ഇ​യി​ലെ ഫ്ര​ഞ്ച് വ്യോ​മ​താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ​ശേ​ഷ​മാ​ണു വ​ന്ന​ത്. ഇ​നി വ​രു​ന്ന​വ ആ​കാ​ശ​ത്ത് ഇ​ന്ധ​നം നി​റ​ച്ച് നേ​രി​ട്ട് ഇ​ന്ത്യ​യി​ലേ​ക്കെ​ത്തും. മു​ഴു​വ​ൻ വി​മാ​ന​ങ്ങ​ളി​ലും മൈ​ക, മീ​റ്റി​യോ​ർ എ​ന്നീ എ​യ​ർ ടു ​എ​യ​ർ മി​സൈ​ലു​ക​ളും സ്കാ​ൽ​പ് വ്യോ​മ- ഭൂ​ത മി​സൈ​ലു​ക​ളും ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.