കേന്ദ്ര സർക്കാരിന് ഉത്തരങ്ങളില്ല: അനാഥമായി ആരോഗ്യ സേതു ആപ്
കേന്ദ്ര സർക്കാരിന് ഉത്തരങ്ങളില്ല: അനാഥമായി ആരോഗ്യ സേതു ആപ്
Thursday, October 29, 2020 12:42 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ട്ടി​ഘോ​ഷി​ച്ച് പ്ര​ച​രി​പ്പി​ച്ച ആ​രോ​ഗ്യ സേ​തു ആ​പ്പി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കു മു​ന്നി​ൽ കൈ​മ​ല​ർ​ത്തി വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ. സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ വി​വി​ധ കേ​ന്ദ്ര സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളോ​ടു വി​ശ​ദീ​ക​ര​ണം തേ​ടി.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഇ​ല​ക്‌​ട്രോ​ണി​ക്സ്- സാ​ങ്കേ​തി​ക വ​കു​പ്പ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​താ​ണ് ആപ്പ്. ഇത് ആ​രു​ണ്ടാ​ക്കി എ​ന്ന​റി​യി​ല്ലെ​ന്നാ​ണു ഇ​ല​ക്‌​ട്രോ​ണി​ക്സ് മ​ന്ത്രാ​ല​യം, നാ​ഷ​ണ​ൽ ഇ​ൻ​ഫോ​മാ​റ്റി​ക് സെ​ന്‍റ​ർ, നാ​ഷ​ണ​ൽ ഇ ​ഗ​വേ​ണ​ൻ​സ് വ​കു​പ്പ് എ​ന്നി​വ​യു​ടെ മ​റു​പ​ടി. വി​വ​രാ​വ​കാ​ശ പ്ര​കാ​ര​മു​ള്ള ചോ​ദ്യ​ത്തി​ന് ഒ​ഴി​വാ​ക്കു​ന്ന ഉ​ത്ത​ര​ങ്ങ​ൾ എ​ന്ന വി​ഭാ​ഗ​ത്തി​ൽപെ​ടു​ത്തി​യ ക​മ്മീ​ഷ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് നോ​ട്ടീ​സ് ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.