തെരഞ്ഞെടുപ്പു റാലി വിലക്കിനു സുപ്രീംകോടതി സ്റ്റേ
തെരഞ്ഞെടുപ്പു റാലി വിലക്കിനു സുപ്രീംകോടതി സ്റ്റേ
Tuesday, October 27, 2020 12:38 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​ക​ൾ വി​ല​ക്കി​യ മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സു​പ്രീംകോ​ട​തി സ്റ്റേ ​ചെ​യ്തു. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​ക​ളി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടാ​ത്ത​തി​നു തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നെ ജ​സ്റ്റീ​സ് എ.​എം. ഖാ​ൻ​വി​ൽ​ക്ക​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വി​മ​ർ​ശി​ച്ചു.

ഒ​ൻ​പ​ത് ജി​ല്ല​ക​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ൾ ന​ട​ത്താ​നി​രു​ന്ന റാ​ലി​ക​ളാ​ണ് മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യു​ടെ ഗ്വാ​ളി​യ​ർ ബെ​ഞ്ച് ത​ട​ഞ്ഞ​ത്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ർ​ട്ടി​ക​ൾ പൊ​തു​സ​മ്മേ​ള​നം ന​ട​ത്തു​ന്ന​തിനും റാ​ലി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും അ​നു​മ​തി ന​ൽ​ക​രു​തെ​ന്നു ജി​ല്ലാ മ​ജി​സ്ട്രേ​റ്റു​മാ​ർ​ക്ക് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ക​യാ​ണെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വാ​ദി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.