ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം: ഏകാംഗ കമ്മീഷനെ സുപ്രീംകോടതി പിൻവലിച്ചു
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം: ഏകാംഗ കമ്മീഷനെ സുപ്രീംകോടതി പിൻവലിച്ചു
Tuesday, October 27, 2020 12:38 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​ക്കു​ന്ന വ​യ​ലി​ലെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ത്തി​ക്കു​ന്ന​തു ത​ട​യു​ന്ന​തി​നാ​യി സ​മ​ഗ്ര​മാ​യ നി​യ​മം കൊ​ണ്ടു​വ​രാ​മെ​ന്ന് കേ​ന്ദ്രസ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചു.

പ്ര​ശ്ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ഒ​രു സ്ഥി​രം സ​മി​തി രൂ​പീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചാ​ണ് നി​യ​മം ത​യാ​റാ​ക്കു​ന്ന​തെ​ന്നും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത വി​ശ​ദ​മാ​ക്കി. കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ൽ​കി​യ ഉ​റ​പ്പ് പ​രി​ഗ​ണി​ച്ച ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്, ഏ​കാം​ഗ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചു​കൊ​ണ്ട് നേ​ര​ത്തേ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചു.

ഡ​ൽ​ഹി ഉ​ൾ​പ്പെ​ടു​ന്ന രാ​ജ്യ​ത​ല​സ്ഥാ​ന മേ​ഖ​ല​യി​ൽ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​കു​ന്ന​ത് പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വ​യ​ലു​ക​ളി​ൽ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ത്തി​ക്കു​ന്ന​തി നാലാണെ​ന്നും അ​വ​യ്ക്ക െ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നും ബോ​ധ​വ​ത്ക​ര​ണം അ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളുടെ ഏ​കോ​പ​ന​ത്തി​നു​മാ​യി സു​പ്രീം കോ​ട​തി​യി​ലെ മു​ൻ ജ​ഡ്ജി ജ​സ്റ്റീ​സ് മ​ദ​ൻ ബി. ​ലോ​കു​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മീ​ഷ​നെ കോ​ട​തി നി​യോ​ഗി​ച്ചി​രു​ന്നു. ഇ​തി​നെ അ​ന്ന് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ എ​തി​ർ​ക്കു​ക​യും ചെ​യ്തി​രു​ന്നു.


ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു സ്ഥി​രം സം​വി​ധാ​ന​മാ​യി നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്നു കേ​ന്ദ്രസ​ർ​ക്കാ​ർ ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഉ​റ​പ്പു ന​ൽ​കി​യ​ത്. ഏ​കാം​ഗ ക​മ്മീ​ഷ​നെ പി​ൻ​വ​ലി​ക്കാ​നു​ള്ള ന​ട​പ​ടി​യെ ഹ​ർ​ജി​ക്കാ​ര​ൻ എ​തി​ർ​ത്തെ​ങ്കി​ലും കോ​ട​തി അ​തു പ​രി​ഗ​ണി​ച്ചി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.