ബിജെപി പ്രകടനപത്രികയിൽ വാഗ്ദാനം; ബിഹാറിൽ സൗജന്യ കോവിഡ് വാക്സിൻ നല്കും
Friday, October 23, 2020 12:05 AM IST
പാ​​​​​റ്റ്ന: വോ​​​​​ട്ടി​​​​​നു കോ​​​​​വി​​​​​ഡ് വാ​​​​ക്സി​​​​ൻ വാ​​​​​ഗ്ദാ​​​​​നം ചെ​​​​​യ്തു ബി​​​​​ഹാ​​​​​ർ നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ പ്ര​​​​​ക​​​​​ട​​​​​ന​​​​​പ​​​​​ത്രി​​​​​ക. കോ​​​​​വി​​​​​ഡ് മ​​​​​രു​​​​​ന്ന് സൗ​​​​​ജ​​​​​ന്യ​​​​​മാ​​​​​യി ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തു​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള പ്ര​​​​​ക​​​​​ട​​​​​നപ​​​​​ത്രി​​​​​ക പാ​​​​​റ്റ്ന​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന ച​​​​​ട​​​​​ങ്ങി​​​​​ൽ കേ​​​​​ന്ദ്ര ധ​​​​​ന​​​​​മ​​​​​ന്ത്രി നി​​​​​ർ​​​​​മ​​​​​ല സീ​​​​​താ​​​​​രാ​​​​​മ​​​​​നാ​​​​​ണു പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കി​​​​​യ​​​​​ത്.

കോ​​വി​​​​​ഡ് വാ​​​​ക്സി​​​​ന് ഐ​​​​​സി​​​​​എം ആ​​​​​റി​​​​​ന്‍റെ അ​​​​​നു​​​​​മ​​​​​തി ല​​​​​ഭി​​​​​ച്ചാ​​​​​ലു​​​​​ട​​​​​ൻ ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു സൗജന്യ മായി ന​​​​​ൽ​​​​​കു​​​​​മെ​​​​​ന്നാ​​​​​ണു വാ​​​​​ഗ്ദാ​​​​​നം. അ​​​​​ടു​​​​​ത്ത അ​​​​​ഞ്ചു​​​​​വ​​​​​ർ​​​​​ഷം കൊ​​​​​ണ്ട് 19 ല​​​​​ക്ഷം തൊ​​​​​ഴി​​​​​ല​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ൾ സൃ​​​​​ഷ്ടി​​​​​ക്കും. ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്കു വി​​​​​ത്തും അ​​​​​നു​​​​​ബ​​​​​ന്ധ​​​​​സാ​​​​​ധ​​​​​ന​​​​​ങ്ങ​​​​​ളും എ​​​​​ത്തി​​​​​ക്കും. കോ​​​​​വി​​​​​ഡ് പ്ര​​​​​തി​​​​​രോ​​​​​ധ​​​​​ത്തി​​​​​ൽ ബി​​​​​ഹാ​​​​​റി​​​​​ലെ എ​​​​​ൻ​​​​​ഡി​​​​​എ സ​​​​​ർ​​​​​ക്കാ​​​​​ർ രാ​​​​​ജ്യ​​​​​ത്തി​​​​​നു ത​​​​​ന്നെ മാ​​​​​തൃ​​​​​ക സൃ​​​​​ഷ്ടി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ഈ ​​​​​സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ ഐ​​​​​സി​​​​​എം​​​​​ ആ​​​​​റി​​​​​ൽനി​​​​​ന്ന് അ​​​​​നു​​​​​മ​​​​​തി ല​​​​​ഭി​​​​​ച്ചാ​​​​​ൽ സൗ​​​​​ജ​​​​​ന്യ​​​​​മ​​​​​രു​​​​​ന്നു വി​​​​​ത​​​​​ര​​​​​ണ​​​​​ത്തി​​​​​നു ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്കും- പ്രകടനപത്രിക വാ​​​​​ഗ്ദാ​​​​​നം ചെ​​​​​യ്യു​​​​​ന്നു. എ ​​ൻ​​​​​ഡി​​​​​എ​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ൽ ബി​​​​​ഹാ​​​​​റി​​​​​ൽ വ​​​​​ലി​​​​​യ തോ​​​​​തി​​​​​ൽ വി​​​​​ക​​​​​സ​​​​​നം കൊ​​​​​ണ്ടു​​​​​വ​​​​​ന്നെ​​​​​ന്നു ച​​​​​ട​​​​​ങ്ങി​​​​​ൽ സം​​​​​സാ​​​​​രി​​​​​ക്ക​​​​​വേ നി​​​​​ർ​​​​​മ​​​​​ല സീ​​​​​താ​​​​​രാ​​​​​മ​​​​​ൻ അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ടു.


ബി​​​ജെ​​​പി​​​യു​​​ടെ സൗ​​​ജ​​​ന്യ കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ വാ​​​ഗ്ദാ​​​ന​​​ത്തി​​​നെ​​​തി​​​രെ പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ളാ​​​യ ആ​​​ർ​​​ജെ​​​ഡി, കോ​​​ൺ​​​ഗ്ര​​​സ്, ശി​​​വ​​​സേ​​​ന, സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി, നാ​​​ഷ​​​ണ​​​ൽ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് എ​​​ന്നി​​​വ രം​​​ഗ​​​ത്തെ​​​ത്തി.
കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​യെ രാ​​​ഷ്‌​​​ട്രീ​​​യ​​​നേ​​​ട്ട​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ബി​​​ജെ​​​പി​​​ക്കെ​​​തി​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു സൗ​​​​ജ​​​​ന്യ​​​​മാ​​​​യി കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ൻ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​മെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി എ​​​​ട​​​​പ്പാ​​​​ടി പ​​​​ള​​​​നി​​​​സ്വാ​​​​മിയും പ​​​​റ​​​​ഞ്ഞു. അ​​​ടു​​​ത്ത വ​​​ർ​​​ഷം ന​​​ട​​​ക്കു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മു​​​ന്നി​​​ൽ​​​ക്ക​​​ണ്ടാ​​​ണ് പ​​​ള​​​നി​​​സ്വാ​​​മി​​​യു​​​ടെ വാഗ്ദാനം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.