ഐസിഎംആറിന്‍റെ മുന്നറിയിപ്പ്; രോഗമുക്തി നേടിയവർക്കു വീണ്ടും കോവിഡ് വന്നേക്കാം
Thursday, October 22, 2020 12:15 AM IST
ന്യൂ​ഡ​ൽ​ഹി: ഒ​രു ത​വ​ണ കോ​വി​ഡ് ബാ​ധി​ച്ച് രോ​ഗ​മു​ക്തി നേ​ടി​യ​വ​ർ​ക്ക് വീ​ണ്ടും രോ​ഗ​ബാ​ധ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഉ​ണ്ടെ​ന്ന മു​ന്ന​റി​പ്പ് ന​ൽ​കി ഐ​സി​എം​ആ​ർ. കോ​വി​ഡ് മു​ക്തി നേ​ടി അ​ഞ്ചു​മാ​സ​ത്തി​നു​ള്ളി​ൽ വൈ​റ​സി​നെ​തി​രെ​യു​ള്ള ആ​ന്‍റി​ബോ​ഡി​ക​ൾ ശ​രീ​ര​ത്തി​ൽ കു​റ​യു​ക​യാ​ണെ​ങ്കി​ൽ വീ​ണ്ടും രോ​ഗ​ബാ​ധ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ മാ​സ്ക് ധ​രി​ക്കു​ന്ന​തും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തും തു​ട​ര​ണ​മെ​ന്ന് ഐ​സി​എം​ആ​ർ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

സാ​ധാ​ര​ണ​ഗ​തി​യി​ൽ മൂ​ന്ന് മു​ത​ൽ അ​ഞ്ച് മാ​സം വ​രെ​യാ​ണ് ശ​രീ​ര​ത്തി​ൽ ആ​ന്‍റി​ബോ​ഡി​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​ത്. എ​ത്ര ആ​ളു​ക​ൾ രോ​ഗ​ബാ​ധി​ത​രാ​യി, പി​ന്നീ​ട് നെ​ഗ​റ്റീ​വും വീ​ണ്ടും പോ​സി​റ്റീ​വും ആ​യി എ​ന്ന​ത് സം​ബ​ന്ധി​ച്ച നി​ല​വി​ലെ ക​ണ​ക്കു​ക​ൾ ഞ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. കോ​വി​ഡ് മു​ക്ത​നാ​യി 90 ദി​വ​സം ക​ഴി​ഞ്ഞ് വീ​ണ്ടും വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി​യാ​ൽ റീ​ഇ​ൻ​ഫെ​ക്ഷ​ൻ ആ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് വി​ശ​ദാം​ശ​ങ്ങ​ൾ പി​ന്നീ​ട് പു​റ​ത്തു​വി​ടു​മെ​ന്ന് ഐ​സി​എം​ആ​ർ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ​ൽ​റാം ഭാ​ർ​ഗ​വ പ​റ​ഞ്ഞു.


കോ​വി​ഡ് ഭേ​ദ​മാ​യ ആ​ളു​ടെ ശ​രീ​ര​ത്തി​ൽ മൂ​ന്ന് മാ​സം വ​രെ ആ​ന്‍റി​ബോ​ഡി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ് ചി​ല പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്. മ​റ്റു ചി​ല പ​ഠ​ന​ങ്ങ​ളി​ൽ ഇ​ത് അ​ഞ്ച് മാ​സം വ​രെ​യു​ണ്ടാ​കു​മെ​ന്നും. കോ​വി​ഡ് ഒ​രു പു​തി​യ അ​സു​ഖ​മാ​യ​തു​കൊ​ണ്ടു​ത​ന്നെ ഇ​തി​നെ​ക്കു​റി​ച്ച് പ​രി​മി​ത​മാ​യ അ​റി​വു​ക​ൾ മാ​ത്ര​മെ ഇ​പ്പോ​ഴു​ള്ളു എ​ന്ന് ഭാ​ർ​ഗ​വ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.