പ്രോട്ടോക്കോൾ ലംഘന പരാതിയിൽ കഴന്പില്ലെന്നു പിഎംഒ
പ്രോട്ടോക്കോൾ ലംഘന പരാതിയിൽ കഴന്പില്ലെന്നു പിഎംഒ
Thursday, October 22, 2020 12:15 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ​തി​രാ​യ പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന പ​രാ​തി​യി​ൽ ക​ഴ​ന്പി​ല്ലെ​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ്. അ​ബു​ദാ​ബി​യി​ൽ 2019 ന​വം​ബ​റി​ൽ ന​ട​ന്ന മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ പി​ആ​ർ ഏ​ജ​ൻ​സി ഉ​ട​മ സ്മി​ത മേ​നോ​ൻ പ​ങ്കെ​ടു​ത്ത സം​ഭ​വ​ത്തി​ൽ പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​നം ന​ട​ന്നി​ട്ടി​ല്ലെ​ന്ന് പി​എം​ഒ വ്യ​ക്ത​മാ​ക്കി. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നും അ​ബു​ദാ​ബി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് പി​എം​ഒ പ​രാ​തി​യി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ലോ​ക് താ​ന്ത്രി​ക് യു​വ​ജ​ന​താ​ദ​ൾ നേ​താ​വ് സ​ലിം മ​ട​വൂ​രാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ഇ​തി​നു പി​ന്നാ​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നു പി​എം​ഒ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി​യി​രു​ന്നു. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ബു​ദാ​ബി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യോ​ടു വി​വ​ര​ങ്ങ​ൾ തേ​ടു​ക​യും ചെ​യ്തു. ഇ​വ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടു​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് പ​രാ​തി​യി​ൽ ക​ഴ​ന്പി​ല്ലെ​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പ​രാ​തി​ക്കാ​ര​നെ അ​റി​യി​ച്ച​ത്.


എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​രാ​യ അ​ബു​ദാ​ബി ഇ​ന്ത്യ​ൻ എം​ബ​സി ത​ന്നെ ന​ൽ​കി​യ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ചാ​ണ് മു​ര​ളീ​ധ​ര​നു ഇ​പ്പോ​ൾ ക്ലീ​ൻ​ചി​റ്റ് ന​ൽ​കി​യ​തെ​ന്നു സ​ലീം മ​ട​വൂ​ർ പ​റ​യു​ന്നു. ഇ​തി​നെ​തി​രേ രാ​ഷ്‌ട്ര​പ​തി​ക്കും പ്ര​ധാ​ന​മ​ന്ത്രി​ക്കും വീ​ണ്ടും പ​രാ​തി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.