ഹത്രാസ് പീഡനം: പ്രതികളിൽ ഒരാൾക്കു പ്രായപൂർത്തിയായിട്ടില്ലെന്നു സിബിഐ
ഹത്രാസ് പീഡനം: പ്രതികളിൽ ഒരാൾക്കു പ്രായപൂർത്തിയായിട്ടില്ലെന്നു  സിബിഐ
Wednesday, October 21, 2020 12:28 AM IST
ന്യൂ​ഡ​ൽ​ഹി: ഹ​ത്രാ​സി​ൽ പെ​ണ്‍കു​ട്ടി ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ​ക്കു പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന് സി​ബി​ഐ. സ്കൂ​ൾ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചാ​ണ് ക​ണ്ടെ​ത്ത​ൽ ന​ട​ത്തി​യ​ത്.

കേ​സ് അ​ന്വേ​ഷി​ക്കു​ന്ന സി​ബി​ഐ സം​ഘം ഇ​ന്ന​ലെ പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ളെ ചോ​ദ്യം ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തി​യു​ടെ സ്കൂ​ൾ റി​ക്കാ​ർ​ഡു​ക​ൾ പ​രി​ശോ​ധി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബോ​ർ​ഡ് ഓ​ഫ് ഹൈ​സ്കൂ​ൾ ആ​ൻ​ഡ് ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് എ​ഡ്യു​ക്കേ​ഷ​ൻ ന​ട​ത്തി​യ 2018ലെ ​ഹൈ​സ്കൂ​ൾ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക്‌ ലി​സ്റ്റാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ട​ത്. ഇ​തി​ൽ പ്ര​തി​യു​ടെ ജ​ന​ന​ത്തീ​യ​തി 2002 ഡി​സം​ബ​ർ ര​ണ്ടാ​ണ്.


ഹ​ത്രാ​സ് കേ​സി​ലെ നാ​ലു​പ്ര​തി​ക​ളും നി​ല​വി​ൽ അ​ലി​ഗ​ഡ് ജ​യി​ലി​ലാ​ണ്. സെ​പ്റ്റം​ബ​ർ 14നാ​ണ് പെ​ണ്‍കു​ട്ടി​യെ നാ​ലു പേ​ർ ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ​ത്. മാ​ന​ഭം​ഗം ചെ​യ്തെ​ന്നാ​ണ് പെ​ണ്‍കു​ട്ടി​യു​ടെ മ​ര​ണ​മൊ​ഴി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.