ലഡാക്കിൽ ചൈനീസ് സൈനികൻ പിടിയിൽ
ലഡാക്കിൽ ചൈനീസ് സൈനികൻ പിടിയിൽ
Tuesday, October 20, 2020 1:21 AM IST
ന്യൂ​ഡ​ൽ​ഹി: ല​ഡാ​ക്കി​ൽ അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ ചൈ​നീ​സ് സൈ​നി​ക​നെ ഇ​ന്ത്യ​ൻ സേ​ന പി​ടി​കൂ​ടി. ല​ഡാ​ക്കി​ലെ ചു​മാ​ർ-​ദെം​ചോ​ക് മേ​ഖ​ല​യി​ൽ അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന നി​ല​യി​ലാ​ണ് പീ​പ്പി​ൾസ് ലി​ബ​റേ​ഷ​ൻ ആ​ർ​മി​യു​ടെ കോ​ർ​പ​റ​ൽ വാം​ഗ് യാ ​ലോം​ഗ് എ​ന്ന സൈ​നി​ക​നെ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളി​ൽനി​ന്ന് സൈ​നി​ക രേ​ഖ​ക​ളും വ്യ​ക്തി രേ​ഖ​ക​ളും ക​ണ്ടെ​ത്തി.

ചാ​ര​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തി​യ​തെ​ന്ന സം​ശ​യ​ത്തി​ൽ ചോ​ദ്യം ചെ​യ്യു​ക​യാ​ണെ​ന്നു സൈ​ന്യം അ​റി​യി​ച്ചു. കാ​ണാ​താ​യ ത​ന്‍റെ യാ​ക്കി​നെ തെ​ര​ഞ്ഞു ന​ട​ക്കു​ന്ന​തി​നി​ടെയാണ് അ​തി​ർ​ത്തി ക​ട​ന്ന​തെ​ന്നാണു സൈ​ന്യ​ത്തോ​ടു പ​റ​ഞ്ഞ​ത്. ആ​യു​ധ​ങ്ങ​ളൊ​ന്നും കൈ​വ​ശ​മി​ല്ല. ചൈ​ന​യി​ലെ സെ​ൻ​ട്ര​ൽ ഷി​ജി​യാം​ഗ് പ്ര​വ​ശ്യ​യി​ലെ ഷാം​ഗ്സി​ഷെ​ൻ ടൗ​ണ്‍ സേ​ദേ​ശി​യാ​ണ് കോ​ർ​പ​റ​ൽ വാം​ഗ് യാ ​ലോം​ഗ്.


പീ​പ്പി​ൾ​സ് ലി​ബ​റേ​ഷ​ൻ ആ​ർ​മി​യു​ടെ ആ​റാം മോ​ട്ടോ​റൈ​സ്ഡ് ഇ​ൻ​ഫ​ന്‍റ​റി ഡി​വി​ഷ​ൻ അം​ഗ​മാ​ ഇ​യാ​ൾ​ക്ക് ആ​ഹാ​ര​വും ക​ന്പി​ളി വ​സ്ത്ര​ങ്ങ​ളും ഓ​ക്സി​ജ​ൻ ഉ​ൾ​പ്പെടെ​യു​ള്ള പ്രാ​ഥ​മി​ക ചി​കി​ത്സ​ക​ളും ന​ൽ​കി​യ​താ​യി സൈ​ന്യം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.