അതിർത്തിയിൽ കരുതലോടെ ഇന്ത്യൻ സേന
Tuesday, October 20, 2020 1:15 AM IST
ന്യൂ​ഡ​ൽ​ഹി: ല​ഡാ​ക്ക് മേ​ഖ​ല​യി​ൽ ചൈ​ന​യു​മാ​യു​ള്ള അ​തി​ർ​ത്തി ത​ർ​ക്കം പ​രി​ഹാ​ര​മി​ല്ലാ​തെ തു​ട​രു​ന്ന​തി​നി​ടെ കൂ​ടു​ത​ൽ ത​യാ​റെ​ടു​പ്പു​ക​ളു​മാ​യി ഇ​ന്ത്യ​ൻ സൈ​ന്യം.

ത​ന്ത്ര​പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലെ സേ​നാ​വി​ന്യാ​സം വി​പു​ല​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്കാ​യി അ​മേ​രി​ക്ക​യി​ൽനി​ന്ന് സൈ​നി​ക സാ​മ​ഗ്രി​ക​ൾ അ​ട​ങ്ങി​യ കി​റ്റു​ക​ൾ ഇ​ന്ത്യ വാ​ങ്ങി. ഇ​തോ​ടൊ​പ്പം ശൈ​ത്യ​കാ​ല​ത്ത് അ​തി​ർ​ത്തി​യി​ലെ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി തു​ട​ങ്ങി. സൈ​നി​കവി​ന്യാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക​യു​മാ​യി ലോ​ജി​സ്റ്റി​ക്സ് സ​ഹാ​യക​രാ​ർ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് കൂ​ടു​ത​ൽ മു​ന്നൊ​രു​ക്ക​ത്തി​ന് ആ​വ​ശ്യ​മാ​യ സാ​ധ​ന സാ​മ​ഗ്രി​ക​ൾ ഇ​ന്ത്യ അ​മേ​രി​ക്ക​യി​ൽനി​ന്നു വാ​ങ്ങി​യ​ത്. യു​ദ്ധ​വി​മാ​ന​ത്തി​നും യു​ദ്ധ​ക്ക​പ്പ​ലി​നും ആ​വ​ശ്യ​മാ​യ ഇ​ന്ധ​നം, സ്പെ​യ​ർ പാ​ർ​ട്സു​ക​ൾ എ​ന്നി​വ പ​ര​സ്പ​രം കൈ​മാ​റു​ന്ന ക​രാ​റി​ലാ​ണ് ഇ​ന്ത്യ 2016ൽ ​ഒ​പ്പു​വ​ച്ച​ത്.


നാ​ലു പ​തി​റ്റാ​ണ്ടി​നി​ടെ അ​തി​ർ​ത്തി​യി​ൽ ഇ​ത്ര​യും ക​ടു​ത്ത സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. സം​ഘ​ർ​ഷം അ​യ​വി​ല്ലാ​തെ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യു​ദ്ധ​ത്തി​നു സ​മാ​ന​മാ​യ ത​യാ​റെ​ടു​പ്പു​ക​ളാ​ണ് ഇ​ന്ത്യ അ​തി​ർ​ത്തി​യി​ൽ ന​ട​ത്തു​ന്ന​ത്. അ​തി​നി​ടെ​യാ​ണ് ശൈ​ത്യ​കാ​ലം വെ​ല്ലു​വി​ളി​യാ​കു​ന്ന​ത്. 15000 അ​ടി ഉ​യ​ര​ത്തി​ൽ മൈ​ന​സ് 30 ഡി​ഗ്രി വ​രെ ഉൗ​ഷ്മാ​വ് താ​ഴു​ന്ന കാ​ലാ​വ​സ്ഥ​യെ​യാ​ണ് പ​ട്ടാ​ള​ക്കാ​ർ നേ​രി​ടേ​ണ്ട​ത്. ഇ​തി​നാ​വ​ശ്യ​മാ​യ ത​യാ​റെ​ടു​പ്പു​ക​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.