ഫറൂഖ് അബ്ദുള്ളയെ ഇഡി ചോദ്യംചെയ്തു
ഫറൂഖ് അബ്ദുള്ളയെ  ഇഡി ചോദ്യംചെയ്തു
Tuesday, October 20, 2020 1:15 AM IST
ശ്രീ​​ന​​ഗ​​ർ: ജ​​മ്മു ആ​​ൻ​​ഡ് കാ​​ഷ്മീ​​ർ ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​നു(​​ജെ​​കെ​​സി​​എ)​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ക​​ള്ള​​പ്പ​​ണ​​ക്കേ​​സി​​ൽ മു​​ൻ കാ​​ഷ്മീ​​ർ മു​​ഖ്യ​​മ​​ന്ത്രി ഫ​​റൂ​​ഖ് അ​​ബ്ദു​​ള്ള​​യെ എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റ്(​​ഇ​​ഡി) ചോ​​ദ്യം ചെ​​യ്തു. 43.49 കോ​​ടി രൂ​​പ​​യു​​ടെ അ​​ഴി​​മ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​​യി​​രു​​ന്നു ഫറൂ​​ഖ് അ​​ബ്ദു​​ള്ള​​യെ രാ​​ജ് ബാ​​ഗി​​ലെ ഇ​​ഡി റീ​​ജ​​ണ​​ൽ ഓ​​ഫീ​​സി​​ൽ​​വ​​ച്ച് ചോ​​ദ്യം ചെ​​യ്ത​​ത്. ജെ​​കെ​​സി​​എ മു​​ൻ അ​​ധ്യ​​ക്ഷ​​നാ​​ണ് ഫ​​റൂ​​ഖ് അ​​ബ്ദു​​ള്ള.

കേ​​സി​​ൽ ക​​ഴി​​ഞ്ഞ വ​​ർ​​ഷം ജൂ​​ലൈ​​യി​​ൽ ഇ​​ദ്ദേ​​ഹ​​ത്തെ ചോ​​ദ്യം​​ചെ​​യ്തി​​രു​​ന്നു. സി​​ബി​​ഐ ഫ​​യ​​ൽ ചെ​​യ്ത എ​​ഫ്ഐ​​ആ​​റി​​നെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു ഇ​​ഡി​​യു​​ടെ കേ​​സ്. ഫ​​റൂ​​ഖ് അ​​ബ്ദു​​ള്ള അ​​ട​​ക്ക​​മു​​ള്ള​​വ​​ർ​​ക്കെ​​തി​​രെ സി​​ബി​​ഐ കു​​റ്റ​​പ​​ത്രം സ​​മ​​ർ​​പ്പി​​ച്ചി​​രു​​ന്നു. 2005-06 മു​​ത​​ൽ 2011-12 വ​​രെ​​യു​​ള്ള സാ​​ന്പ​​ത്തി​​കവ​​ർ​​ഷ​​ങ്ങ​​ളി​​ൽ ബി​​സി​​സി​​ഐ​​യി​​ൽ​​നി​​ന്നു മൂ​​ന്നു വ്യ​​ത്യ​​സ്ത അ​​ക്കൗ​​ണ്ടു​​ക​​ളി​​ലാ​​യി 94.06 കോ​​ടി രൂ​​പ ജെ​​കെ​​സി​​എ​​യ്ക്കു ല​​ഭി​​ച്ചി​​രു​​ന്നു​​വെ​​ന്ന് ഇ​​ഡി വ്യ​​ക്ത​​മാ​​ക്കി. ജെ​​കെ​​സി​​എ​​യു​​ടെ പേ​​രി​​ൽ നി​​ര​​വ​​ധി ബാ​​ങ്ക് അ​​ക്കൗ​​ണ്ടു​​ക​​ൾ തു​​ട​​ങ്ങി ഫ​​ണ്ട് മാ​​റ്റി​​യെ​​ന്നാ​​ണ് ഇ​​ഡി​​യു​​ടെ ആ​​രോ​​പ​​ണം. ഫ​​റൂ​​ഖ് അ​​ബ്ദു​​ള്ള​​യെ ഇ​​ഡി ചോ​​ദ്യം​​ചെ​​യ്ത​​ത് രാ​​ഷ്‌​​ട്രീ​​യ​​വൈ​​രാ​​ഗ്യം മൂ​​ല​​മാ​​ണെ​​ന്ന് പ്ര​​തി​​പ​​ക്ഷ പാ​​ർ​​ട്ടി​​ക​​ൾ ആ​​രോ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.