രാജ്യത്തിന്‍റെ ഭൂമി കൈക്കലാക്കാൻ ആരെയും അനുവദിക്കില്ല: അമിത് ഷാ
രാജ്യത്തിന്‍റെ ഭൂമി കൈക്കലാക്കാൻ ആരെയും അനുവദിക്കില്ല: അമിത് ഷാ
Monday, October 19, 2020 12:45 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ ഒ​രുതു​ണ്ടു ഭൂ​മിപോ​ലും കൈ​ക്ക​ലാ​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​ന​മ്മു​ടെ ഭൂ​മി കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ മോ​ദി സ​ർ​ക്കാ​ർ പൂ​ർ​ണ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു​ണ്ട്. ല​ഡാ​ക്കി​ൽ ചൈ​ന​യു​മാ​യി തു​ട​രു​ന്ന സം​ഘ​ർ​ഷം പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ സാ​ധ്യ​മാ​യ എ​ല്ലാ സൈ​നി​ക ന​യ​ത​ന്ത്ര ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ സൈ​ന്യം ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ടാ​ൻ ത​യാ​റാ​ണ്. രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​വും അ​തി​ർ​ത്തി​യും സം​ര​ക്ഷി​ക്കാ​ൻ ന​മ്മു​ടെ പ്ര​തി​രോ​ധ സേ​ന​യ്ക്കും നേ​തൃ​ത്വ​ത്തി​നും ക​ഴി​വു​ണ്ടെ ന്നും ​അ​ദ്ദേ​ഹം പ​റ​ഞ്ഞു.


എ​ല്ലാ രാ​ജ്യ​ങ്ങ​ളും യു​ദ്ധ​ത്തി​നു ത​യാ​റാ​ണ്. സൈ​ന്യ​ത്തെ പ​രി​പാ​ലി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ദേ​ശ്യം ഏ​ത് ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​ണ​ത്തോ​ടും പ്ര​തി​ക​രി​ക്കു​ക എ​ന്ന​താ​ണ്. ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക അ​ഭി​പ്രാ​യ​ങ്ങ​ളെ പ​രാ​മ​ർ​ശി​ച്ച​ല്ല താ​ൻ ഇ​ത് പ​റ​യു​ന്ന​തെ​ന്നും അ​മി​ത് ഷാ ​കൂ​ട്ടി​ച്ചേ​ർ​ത്തു.
ചൈ​നീ​സ് സൈ​നി​ക​രോ​ടു യു​ദ്ധ​ത്തി​നു ത​യാ​റാ​കാ​ൻ പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗ് ആ​വ​ശ്യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് ഷാ​യു​ടെ പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.