മഹാരാഷ്‌ട്രയിലും തെലുങ്കാനയിലുമായി ഏഴ് മാവോയിസ്റ്റുകളെ വധിച്ചു
Monday, October 19, 2020 12:37 AM IST
നാ​​ഗ്പു​​ർ/​​ഹൈ​​ദ​​രാ​​ബാ​​ദ്: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ അ​​ഞ്ചും തെ​​ലു​​ങ്കാ​​ന​​യി​​ൽ ര​​ണ്ടും മാ​​വോ​​യി​​സ്റ്റു​​ക​​ളെ സു​​ര​​ക്ഷാ​​സേ​​ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ വ​​ധി​​ച്ചു. മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ ഗ​​ഡ്ചി​​രോ​​ളി ജി​​ല്ല​​യി​​ലാ​​യി​​രു​​ന്നു ഏ​​റ്റു​​മു​​ട്ട​​ൽ. കോ​​സ്മി-​​കി​​സ്നെ​​ലി വ​​ന​​മേ​​ഖ​​ല​​യി​​​​ൽ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ലി​​നാ​​യി​​രു​​ന്നു ഏ​​റ്റു​​മു​​ട്ട​​ൽ ആ​​രം​​ഭി​​ച്ച​​ത്. സി-60 ​​ക​​മാ​​ൻ​​ഡോ​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലെ​​ത്തി​​യ സു​​ര​​ക്ഷ​​ാസൈ​​നി​​ക​​രാ​​ണു മാ​​വോ​​യി​​സ്റ്റു​​ക​​ളെ നേ​​രി‌​​ട്ട​​ത്.


തെ​​ലു​​ങ്കാ​​ന​​യി​​ൽ മു​​ളു​​ഗു ജി​​ല്ല​​യി​​ലാ​​ലെ മം​​ഗാ​​പേ​​ട്ട് വ​​ന​​മേ​​ഖ​​ല​​യി​​ലാ​​യി​​രു​​ന്നു ഏ​​റ്റ​​മു​​ട്ട​​ൽ. ഏ​​താ​​നും ആ​​യു​​ധ​​ങ്ങ​​ളും സു​​ര​​ക്ഷാ​​സേ​​ന പി‌​​ടി​​ച്ചെ​​ടു​​ത്തു. ഒ​​രാ​​ഴ്ച മു​​ന്പാ​​യി​​രു​​ന്നു മു​​ളു​​ഗു ജി​​ല്ല​​യി​​ൽ ടി​​ആ​​ർ​​എ​​സ് പ്ര​​വ​​ർ​​ത്ത​​ക​​ൻ ഭീ​​മേ​​ശ്വ​​ര റാ​​വു​​വി​​നെ മാ​​വോ​​യി​​സ്റ്റു​​ക​​ൾ വീ​​ട്ടി​​ൽ​​ക്ക​​യ​​റി കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.