വിവാദ ട്വീറ്റ്: കങ്കണ റണാവതിനും സഹോദരിക്കുമെതിരേ കേസെടുക്കാൻ കോടതി നിർദേശം
വിവാദ ട്വീറ്റ്: കങ്കണ റണാവതിനും സഹോദരിക്കുമെതിരേ കേസെടുക്കാൻ കോടതി നിർദേശം
Sunday, October 18, 2020 12:30 AM IST
മും​​​​ബൈ: ട്വി​​​​റ്റ​​​​റി​​​​ലൂ​​​​ടെ വ​​​​ർ​​​​ഗീ​​​​യവി​​​​കാ​​​​രം ഉ​​​​ണ​​​​ർ​​​​ത്തു​​​​ന്ന ട്വീ​​​​റ്റു​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യെ​​​​ന്ന കേ​​​​സി​​​​ൽ ബോ​​​​ളി​​​​വു​​​​ഡ് ന​​​​ടി ക​​​​ങ്ക​​​​ണ റ​​​​ണാ​​​​വ​​​​ത്, സ​​​​ഹോ​​​​ദ​​​​രി രം​​​​ഗോ​​​​ലി ച​​​​ന്ദേ​​​​ൽ എ​​​​ന്നി​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ക്കാ​​​​ൻ മും​​​​ബൈ കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. ഇ​​​​രു​​​​വ​​​​രും ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ കു​​​​റ്റ​​​​മാ​​​​ണു ന​​​​ട​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ബാ​​​​ന്ദ്ര മെ​​​​ട്രോ​​​​പൊ​​​​ളീ​​​​റ്റ​​​​ൻ മ​​​​ജി​​​​സ്ട്രേ​​​​റ്റ് ജ​​​​യ്ദേ​​​​വ് വൈ. ​​​​ഖു​​​​ലെ നി​​​​രീ​​​​ക്ഷി​​​​ച്ചു. കാ​​​​സ്റ്റിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ സ​​​​ഹീ​​​​ൽ അ​​​​ഷ്ഫ​​​​റ​​​​ലി സ​​​​യീ​​​​ദി​​​​ന്‍റെ പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് കോ​​​​ട​​​​തി ന​​​​ട​​​​പ​​​​ടി.

ബോ​​​​ളി​​​​വു​​​​ഡി​​​​നെ അ​​​​പ​​​​മാ​​​​നി​​​​ച്ച് ക​​​​ങ്ക​​​​ണ ര​​​​ണ്ടു​​​​മാ​​​​സ​​​​മാ​​​​യി ട്വീ​​​​റ്റു​​​​ക​​​​ൾ ഇ​​​​ടു​​​​ക​​​​യാ​​​​ണ്. പാ​​​​ക് അധീന കാ​​​​ഷ്മീ​​​​രു​​​​മാ​​​​യി മും​​​​ബൈ​​​​യെ താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്തു മ​​​​ത​​​​വി​​​​കാ​​​​രം ഇ​​​​ള​​​​ക്കി​​​​വി​​​​ടു​​​​ക മാ​​​​ത്ര​​​​മ​​​​ല്ല, ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു ക​​​​ലാ​​​​കാ​​​​ര​​​​ന്മാ​​​​രെ വ​​​​ർ​​​​ഗീ​​​​യ​​​​മാ​​​​യി ചേ​​​​രി​​​​ക​​​​ളി​​​​ലാ​​​​ക്കി അ​​​​പ​​​​മാ​​​​നി​​​​ക്കുകയും ചെയ്തു.
ടെ​​​​ലി​​​​വി​​​​ഷ​​​​ൻ ചാ​​​​ന​​​​ലു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും വ​​​​ർ​​​​ഗീ​​​​യ പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തി. സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ അ​​​​പ​​​​വാ​​​​ദ പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ലൂ​​​​ടെ സ​​​​ഹോ​​​​ദ​​​​രി രം​​​​ഗോ​​​​ലി​​​​യും ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ കു​​​​റ്റം ചെ​​​​യ്തു​​​​വെ​​​​ന്നും ന​​​​ട​​​​പ​​​​ടി വേ​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു പ​​​​രാ​​​​തി​​​​ക്കാ​​​​ര​​​​ന്‍റെ ആ​​​​വ​​​​ശ്യം. ക​​​​ങ്ക​​​​ണ​​​​യു​​​​ടെ​​​​യും രം​​​​ഗോ​​​​ലി​​​​യു​​​​ടെ​​​​യും ട്വീ​​​​റ്റു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച കോ​​​​ട​​​​തി, ക്രി​​​​മി​​​​ന​​​​ൽ കു​​​​റ്റം ചു​​​​മ​​​​ത്തി ഇ​​​​രു​​​​വ​​​​ർ​​​​ക്കു​​​​മെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ക്കാ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ർ​​​​ഷി​​​​ക ബി​​​​ല്ലു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച​​​​വ​​​​രെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ അ​​​​പ​​​​മാ​​​​നി​​​​ച്ച​​​​തി​​​​ന് ക​​​​ങ്ക​​​​ണ​​​​യ്ക്കെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ക​​​​ർ​​​​ണാ​​​​ട​​​​ക തു​​​​മ​​​​കു​​​​രു ജു​​​​ഡീ​​​​ഷ​​​​ൽ മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​രു​​​​ന്നു.

പൗ​​​ര​​​ത്വ നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധി​​​ച്ച അ​​​തേ ആ​​​ളു​​​ക​​​ളാ​​​ണ് ഇ​​​പ്പോ​​​ൾ ക​​​ാർ​​​ഷ​​​ിക ബി​​​ല്ലി​​​നെ​​​തി​​​രേ സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നാ​​​യി​​​രു​​​ന്നു ക​​​ങ്ക​​​ണ​​​യു​​​ടെ ട്വീ​​​റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.