വിധി സ്വാഗതം ചെയ്ത് ബിജെപി
വിധി സ്വാഗതം ചെയ്ത് ബിജെപി
Thursday, October 1, 2020 12:40 AM IST
ന്യൂ​ഡ​ൽ​ഹി: ബാ​ബറി മ​സ്ജി​ദ് ത​ക​ർ​ത്ത കേ​സി​ൽ എ​ല്ലാ പ്ര​തി​ക​ളെ​യും വെ​റു​തെ​വി​ട്ട വി​ചാ​ര​ണ കോ​ട​തി വി​ധി​യെ സ്വാ​ഗ​തം ചെ​യ്ത് ബി​ജെ​പി. അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം ഉ​യ​ർ​ന്നു കാ​ണ​ണ​മെ​ന്ന ത​ന്‍റെ ആ​ഗ്ര​ഹ​ത്തി​ലേ​ക്കു വ​ഴി​യൊ​രു​ക്കു​ന്ന വി​ധി​യാ​ണി​തെ​ന്നു എ​ൽ.​കെ. അ​ഡ്വാ​നി പ്ര​തി​ക​രി​ച്ചു. കോ​ട​തി വി​ധി വ​ന്ന​ശേ​ഷം വ​സ​തി​യി​ൽ നി​ന്നു പു​റ​ത്തെ​ത്തി​യ അ​ഡ്വാ​നി, ജ​യ് ശ്രീ​റാം മു​ദ്രാ​വാ​ക്യം വി​ളി​ച്ചാ​ണ് മാ​ധ്യ​മ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്.


ഇ​തു കോ​ട​തി​യു​ടെ ച​രി​ത്ര​പ​ര​മാ​യ തീ​രു​മാ​ന​മാ​ണെ​ന്നും ബാ​ബറി ത​ക​ർ​ത്ത​തി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടി​ല്ലെ​ന്നു തെ​ളി​ഞ്ഞ​താ​യും മു​ര​ളി മ​നോ​ഹ​ർ ജോ​ഷി പ്ര​തി​ക​രി​ച്ചു.പ്ര​ത്യേ​ക കോ​ട​തി വി​ധി​യെ സ്വാ​ഗ​തം ചെ​യ്ത​താ​യി ട്വിറ്റ​റി​ൽ കു​റി​ച്ച കേ​ന്ദ്ര പ്ര​തി​രോ​ധമ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്, എ​ത്ര വൈ​കി​യാ​ണെ​ങ്കി​ലും നീ​തി വി​ജ​യി​ച്ചു എ​ന്നാ​ണ് ഇ​തു തെ​ളി​യി​ക്കു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.