എച്ച്എഎലിൽ മുന്നൂറാം ഹെലികോപ്റ്റർ റെഡി
എച്ച്എഎലിൽ മുന്നൂറാം ഹെലികോപ്റ്റർ റെഡി
Wednesday, September 30, 2020 12:24 AM IST
ബം​​​​ഗ​​​​ളൂ​​​​രു: ഹി​​​​ന്ദു​​​​സ്ഥാ​​​​ൻ എ​​​​യ്റോ​​​​നോ​​​​ട്ടി​​​​ക്സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ​​​​നി​​​​ന്ന് മു​​​​ന്നൂ​​​​റാ​​​​മ​​​​ത് അ​​​​ഡ്വാ​​​​ൻ​​​​സ്ഡ് ലൈ​​​​റ്റ് ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റായ ധ്രു​​​​വ് പോ​​​ർ​​​മു​​​ഖ​​​ത്തേ​​​ക്ക്. ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ എ​​​​ച്ച്എ​​​​എ​​​​ൽ ആ​​​​സ്ഥാ​​​​ന​​​​ത്ത് ഇ​​​​ന്ന​​​​ലെ ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റി​​​​ന്‍റെ പ​​​​രീ​​​​ക്ഷ​​​​ണ​​​​പ്പ​​​​റ​​​​ക്ക​​​​ൽ ന​​​​ട​​​​ന്നു. 2,80,000 മ​​​​ണി​​​​ക്കൂ​​​​ർ പ​​​​റ​​​​ക്ക​​​​ൽശേ​​​​ഷി​​​​യു​​​​ള്ള എ​​​​എ​​​​ൽ​​​​എ​​​​ച്ച് ധ്രു​​​​വ് ഏ​​​​തു ദൗ​​​​ത്യ​​​​ത്തി​​​​നും എ​​​​വി​​​​ടെ​​​​യും ഏ​​​​തു​​​​സ​​​​മ​​​​യ​​​​ത്തും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​മെ​​​​ന്ന് എ​​​​ച്ച്എ​​​​എ​​​​ൽ സി​​​​എം​​​​ഡി ആ​​​​ർ. മാ​​​​ധ​​​​വ​​​​ൻ പ​​​​റ​​​​ഞ്ഞു.


1992ൽ ​​​​ഓ​​​​ഗ​​​​സ്റ്റ് 30ന് ​​​​ആ​​​​ദ്യ ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ നി​​​​ർ​​​​മി​​​​ച്ചു പ​​​​റ​​​​ത്തി​​​​യ​​​​തു​​​​മു​​​​ത​​​​ൽ എ​​​​ച്ച്എ​​​​ലി​​​​നു തി​​​​രി​​​​ഞ്ഞു​​​​നോ​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്നി​​​​ട്ടി​​​​ല്ല. ക​​​​ര, നാ​​​​വി​​​​ക, തീ​​​​ര​​​​സേ​​​​ന​​​​ക​​​​ൾ​​​​ക്കാ​​​​യി 73 ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റു​​​​ക​​​​ളാ​​​​ണ് നി​​​​ല​​​​വി​​​​ൽ എ​​​​ച്ച്എ​​​​എ​​​​ൽ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​വ​​​​യി​​​​ൽ 38 എ​​​​ണ്ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​യി. മ​​​​റ്റു​​​​ള്ള​​​​വ 2020നു ​​​​മു​​​​ന്പ് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​മെ​​​​ന്ന് മാ​​​​ധ​​​​വ​​​​ൻ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.