ആറു വയസുകാരിയെ പിതാവ് പീഡിപ്പിച്ചതായി പരാതി
ആറു വയസുകാരിയെ പിതാവ് പീഡിപ്പിച്ചതായി  പരാതി
Tuesday, September 29, 2020 1:07 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി​​​യി​​​ൽ ആ​​​റു വ​​​യ​​​സു​​​കാ​​​രി​​​യെ പിതാവ് പീ​​​ഡി​​​പ്പി​​​ച്ച​​​താ​​​യി അ​​​മ്മ​​​യു​​​ടെ പ​​​രാ​​​തി. ഭ​​​ർ​​​ത്താ​​​വി​​​നെ​​​തി​​​രേ കു​​​ട്ടി​​​യു​​​ടെ അ​​​മ്മ പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും ആദ്യം കേ​​​സെ​​​ടു​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യി​​​ല്ല. തു​​​ട​​​ർ​​​ന്ന് ഡ​​​ൽ​​​ഹി​​​യി​​​ലെ ചൈ​​​ൽ​​​ഡ് ലൈ​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രെ സ​​​മീ​​​പി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തെ​​​ങ്കി​​​ലും അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രാ​​​തെ ഒ​​​തു​​​ക്കിത്തീർ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ഴ്സാ​​​യി ജോ​​​ലി ചെ​​​യ്യു​​​ന്ന അ​​​മ്മ പ​​​റ​​​യു​​​ന്നു.

2020 ജ​​​നു​​​വ​​​രി​​​യി​​​ലാ​​​ണ് സം​​​ഭ​​​വം. പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​തി​​​ന്‍റെ പേ​​​രി​​​ൽ ത​​​ന്നെ ബാ​​​ത്ത്റൂ​​​മി​​​ൽ പൂ​​​ട്ടി​​​യി​​​ട്ടു മ​​​ർ​​​ദി​​ക്കു​​​ക​​​യും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്ത​​​താ​​​യി കു​​​ട്ടി​​​യു​​​ടെ അ​​​മ്മ പ​​​റ​​​യു​​​ന്നു. പി​​​ന്നീ​​​ട് ഡ​​​ൽ​​​ഹി പോ​​​ലീ​​​സി​​​ന്‍റെ വി​​​മ​​​ൻ സെ​​​ല്ലി​​​ലും ചൈ​​​ൽ​​​ഡ് ലൈ​​​നി​​​ലും മ​​​റ്റും പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു മാ​​​ർ​​​ച്ച് ആ​​​റി​​​നാ​​​ണ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്. അതി​​​നു പി​​​ന്നാ​​​ലെ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ന്ന മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി​​​യാ​​​യ ഭ​​​ർ​​​ത്താ​​​വ് ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​ണെ​​​ന്നും അ​​​മ്മ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.