കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ൽ കൂ​ടു​ത​ൽ ടാ​ങ്കു​ക​ൾ വി​ന്യ​സി​ച്ച് ഇ​ന്ത്യ
കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ൽ കൂ​ടു​ത​ൽ ടാ​ങ്കു​ക​ൾ വി​ന്യ​സി​ച്ച് ഇ​ന്ത്യ
Monday, September 28, 2020 12:43 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കി​​​​ഴ​​​​ക്ക​​​​ൻ ല​​​​ഡാ​​​​ക്കി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ യു​​​​ദ്ധ​​​​ടാ​​​​ങ്കു​​​​ക​​​​ൾ വി​​​​ന്യ​​​​സി​​​​ച്ച് ഇ​​​​ന്ത്യ. എ​​​​എ​​​​ൻ​​​​ഐ വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​ണ് ഇ​​​​ക്കാ​​​​ര്യം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത്. ടി-72 ,​​​​ടി-90 ടാ​​​​ങ്കു​​​​ക​​​​ൾ, ബി​​​​എം​​​​പി-2 ഇ​​​​ൻ​​​​ഫ​​​​ന്‍റ​​​​റി വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യാ​​​​ണു ചു​​​​മാ​​​​ർ-​​​​ഡെം​​​​ചോ​​​​ക് മേ​​​​ഖ​​​​ല​​​​യി​​​​ൽ വി​​​​ന്യ​​​​സി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

മൈ​​​​ന​​​​സ് 40 ഡി​​​​ഗ്രി​​​​യി​​​​ൽ പോ​​​​ലും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​വ​​​​യാ​​​​ണു ബി​​​​എം​​​​പി-2 വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ. ദു​​​​ർ​​​​ഘ​​​​ട​​​​മാ​​​​യ ഭൂ​​​​പ്ര​​​​ദേ​​​​ശ​​​​ത്ത് ശ​​​​ക്ത​​​​മാ​​​​യ സൈ​​​​നി​​​​ക​​​​വി​​​​ന്യാ​​​​സം ന​​​​ട​​​​ത്തി​​​​യെ​​​​ന്നു മേ​​​​ജ​​​​ർ ജ​​​​ന​​​​റ​​​​ൽ അ​​​​ര​​​​വി​​​​ന്ദ് ക​​​​പൂ​​​​ർ പ​​​​റ​​​​ഞ്ഞു. ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ടാ​​​​ങ്കു​​​​ക​​​​ളും യു​​​​ദ്ധോ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും വ​​​​ലി​​​​യ തോ​​​​ക്കു​​​​ക​​​​ളും സൂ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത് ഏ​​​​റെ ബു​​​​ദ്ധി​​​​മു​​​​ട്ടാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.


കി​​​​ഴ​​​​ക്ക​​​​ൻ ല​​​​ഡാ​​​​ക്കി​​​​ൽ പാ​​​​ങ്ങോം​​​​ഗ് ത​​​​ടാ​​​​ക​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​മാ​​​​ണു ചൈ​​​​ന ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റ്റ​​​​ശ്ര​​​​മം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ഏ​​​​പ്രി​​​​ൽ, മേ​​​​യ് മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച അ​​​​തി​​​​ർ​​​​ത്തി സം​​​​ഘ​​​​ർ​​​​ഷം അ​​​​ഞ്ചു​​​​മാ​​​​സം പി​​​ന്നി​​​ട്ടി​​​​ട്ടും തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.