പെരിയ ഇരട്ടക്കൊലപാതകം: ഹൈക്കോടതി ഉത്തരവിനു സ്റ്റേയില്ല
പെരിയ ഇരട്ടക്കൊലപാതകം: ഹൈക്കോടതി ഉത്തരവിനു സ്റ്റേയില്ല
Saturday, September 26, 2020 1:10 AM IST
ന്യൂ​ഡ​ൽ​ഹി: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സ് സി​ബി​ഐ​ക്കു വി​ട്ട ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യം സു​പ്രീം കോ​ട​തി നി​ര​സി​ച്ചു. സി​ബി​ഐ ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ങ്കി​ൽ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടി​ല്ലെ​ന്നു വാ​ക്കാ​ൽ വ്യ​ക്ത​മാ​ക്കി​യ കോ​ട​തി, അ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച നി​ല​പാ​ട് അ​റി​യി​ക്കാ​ൻ സി​ബി​ഐ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ലി​ൽ, കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ ശ​ര​ത് ലാ​ലി​ന്‍റെ​യും കൃ​പേ​ഷി​ന്‍റെ​യും മാ​താ​പി​താ​ക്ക​ൾ അ​ട​ക്ക​മു​ള്ള എ​തി​ർക​ക്ഷി​ക​ൾ​ക്കു നോ​ട്ടീ​സ് അ​യ​യ്ക്കാ​നും ജ​സ്റ്റീ​സ് എ​ൽ. നാ​ഗേ​ശ്വ​ർ റാ​വു അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു.


2019 ഫെ​ബ്രു​വ​രി 17നാ​ണ് കാ​സ​ർ​ഗോ​ഡ് പെ​രി​യ ക​ല്യാ​ട്ട് യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷ്, ശ​ര​ത് ലാ​ൽ എ​ന്നി​വ​രെ ബൈ​ക്ക് ത​ട​ഞ്ഞു​നി​ർ​ത്തി ഒ​രു സം​ഘം ആ​ളു​ക​ൾ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.