തൊഴിൽനിയമ പരിഷ്കരണ ബില്ലുകളെ ന്യായീകരിച്ച് പ്രധാനമന്ത്രി
Saturday, September 26, 2020 1:10 AM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​യ തൊ​ഴി​ൽനി​യ​മ പ​രി​ഷ്ക​ര​ണ ബി​ല്ലു​ക​ളെ ന്യാ​യീ​ക​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഏ​റെ നേ​ട്ട​ങ്ങ​ൾ അ​വ​കാ​ശ​പ്പെ​ടാ​വു​ന്ന​വയാ​ണ് ബി​ല്ലു​ക​ളെ​ന്ന് അ​ദ്ദേ​ഹം പറഞ്ഞു.

നേ​ര​ത്തെ മി​നി​മം വേ​ത​നം നി​ശ്ച​യി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​തി​നാ​യി​ര​ത്തോ​ളം സ്ലാ​ബു​ക​ളാ​ണ് നി​ല​നി​ന്നി​രു​ന്ന​ത്. അ​ത് 200 ആ​യി ചു​രു​ക്കാ​ൻ പു​തി​യ തൊ​ഴി​ൽ പ​രി​ഷ്ക​ര​ണ​ങ്ങ​ളി​ലൂ​ടെ സാ​ധി​ച്ചു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സി​ലൂ​ടെ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോ​ദി. നി​ല​വി​ൽ രാ​ജ്യ​ത്തെ 30 ശ​ത​മാ​നം തൊ​ഴി​ലാ​ളി​ക​ൾ മാ​ത്ര​മാ​ണ് മി​നി​മം വേ​ത​നം ഉ​റ​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ വ​രു​ന്ന​ത്. അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ എ​ല്ലാ തൊ​ഴി​ലാ​ളി​ക​ളെ​യും ഈ ​പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ കൊ​ണ്ടു​വ​രു​ന്ന​താ​ണ് തൊ​ഴി​ൽനിയമ പ​രി​ഷ്ക​ര​ണ​മില്ലെന്നും മോ​ദി പ​റ​ഞ്ഞു.

കാ​ർ​ഷി​ക പ​രി​ഷ്ക​ര​ണ ബി​ല്ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം നു​ണ​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് മോ​ദി കു​റ്റ​പ്പെ​ടു​ത്തി. ക​ർ​ഷ​ക വി​രു​ദ്ധ​മാ​ണ് ബി​ല്ലു​ക​ൾ എ​ന്നാ​ണ് പ്ര​ചാ​ര​ണം.

ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളി​ൽ ക​ർ​ഷ​ക​രെ ബാ​ങ്കു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് എ​ൻ​ഡി​എ സ​ർ​ക്കാ​ർ ന​ട​ത്തി​യ​ത്. ഇ​തി​ന്‍റെ ഫ​ല​മാ​യി പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ യോ​ജ​ന അ​നു​സ​രി​ച്ച് 10 കോ​ടി ക​ർ​ഷ​ക​ർ​ക്കാ​യി ഒ​രു ല​ക്ഷം കോ​ടി രൂ​പ കൈ​മാ​റാ​ൻ സാ​ധി​ച്ചു. എ​ളു​പ്പം വാ​യ്പ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​വേ​ണ്ടി എ​ല്ലാ ക​ർ​ഷ​ക​രി​ലേ​ക്കും കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മോ​ദി പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.