എസ്പിബിയുടെ നില അതീവ ഗുരുതരം
എസ്പിബിയുടെ  നില അതീവ ഗുരുതരം
Friday, September 25, 2020 1:00 AM IST
ചെന്നൈ: കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന ഗാ​​​യ​​​ക​​​ൻ എ​​​സ്.​​​പി. ബാ​​​ല​​​സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ത്തി​​​ന്‍റെ നി​​​ല അ​​​തീ​​​വ ഗു​​​രു​​​ത​​​ര​​​മാ​​​യ​​​താ​​​യി ആ​​​ശു​​​പ​​​ത്രി​​​വൃ​​​ത്ത​​​ങ്ങ​​​ൾ. ഓ​​​ഗ​​​സ്റ്റ് അ​​​ഞ്ചി​​​നാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. എ​​​ക്മോ(​​​എ​​​ക്സ്ട്രാ​​​കോ​​​ർ​​​പോ​​​റി​​​യ​​​ൻ മെം​​​ബ്ര​​​യ്ൻ ഓ​​​ക്സി​​​ജ​​​നേ​​​ഷ​​​ൻ) സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് എ​​​സ്പി​​​ബി​​​യു​​​ടെ ചി​​​കി​​​ത്സ തു​​​ട​​​രു​​​ന്ന​​​തെ​​​ന്ന് എം​​​ജി​​​എം ഹെ​​​ൽ​​​ത്ത്കെ​​​യ​​​ർ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

നേ​​രി​​യ രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ളോ​​ടെ ചി​​കി​​ത്സ തേ​​ടി​​യ ബാ​​ല​​സു​​ബ്ര​​ഹ്മ​​ണ്യ​​ത്തി​​ന്‍റെ നി​​ല ഓ​​​ഗ​​​സ്റ്റ് 13നാ​​ണു ഗു​​രു​​ത​​ര​​മാ​​യ​​ത്. ശ​​​രീ​​​ര​​​ത്തി​​​ലെ ഓ​​​ക്സി​​​ജ​​​ന്‍റെ അ​​​ള​​​വ് കു​​​റ​​​ഞ്ഞി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​പ്പിച്ചു. ഓ​​ഗ​​സ്റ്റ് 19ന് ​​ബാ​​ല​​സു​​ബ്ര​​ഹ്മ​​ണ്യ​​ത്തി​​ന് എ​​ക്മോ ചി​​കി​​ത്സ​​യും ആ​​രം​​ഭി​​ച്ചു. ഹൃ​​ദ​​യം, ശ്വാ​​സ​​കോ​​ശം എ​​ന്നി​​വ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം യ​​ന്ത്ര​​ങ്ങ​​ൾ ചെ​​യ്യു​​ന്ന​​താ​​ണ് എ​​ക്മോ ചി​​കി​​ത്സ.


സെ​​​പ്റ്റം​​​ബ​​​ർ എ​​​ട്ടി​​​ന് എ​​​സ്.​​​പി. ബാ​​​ല​​​സു​​​ബ്ര​​​ഹ്മ​​​ണ്യം കോ​​​വി​​​ഡ്മു​​​ക്തി നേ​​​ടി. എ​​​ന്നാ​​​ൽ, ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ന്‍റെ സ്ഥി​​​തി മോ​​​ശ​​​മാ​​​യ​​​തി​​​നാ​​​ൽ വെ​​​ന്‍റി​​​ലേ​​​റ്റ​​​ർ നീ​​​ക്കി​​​യി​​​രു​​​ന്നി​​​ല്ല. പി​​​ന്നീ​​​ട് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​നി​​​ല​​​യി​​​ൽ കാ​​ര്യ​​മാ​​യ പു​​​രോ​​​ഗ​​​തി​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ക​​​ഴി​​​ഞ്ഞ 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ നി​​​ല വ​​​ഷ​​​ളായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.