മോദിയുടെ വിദേശയാത്ര: രാജ്യങ്ങൾ 58 ; ചെലവ് 517 കോടി
മോദിയുടെ വിദേശയാത്ര: രാജ്യങ്ങൾ 58 ; ചെലവ് 517 കോടി
Thursday, September 24, 2020 12:38 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി 2015നു ​ശേ​ഷം 58 രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും അ​തി​നാ​യി 517 കോ​ടി രൂ​പ ചെ​ല​വാ​യി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ. രാ​ജ്യ​സ​ഭ​യി​ൽ രേ​ഖാ​മൂ​ലം ന​ൽ​കി​യ മ​റു​പ​ടി​യി​ൽ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് ന​രേ​ന്ദ്ര മോ​ദി അ​വ​സാ​ന​മാ​യി വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യ​ത്. ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്കാ​യി ബ്ര​സീ​ലി​ലേ​ക്കാ​യി​രു​ന്നു ആ ​യാ​ത്ര.

അ​മേ​രി​ക്ക, റ​ഷ്യ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ൾ അ​ഞ്ച് ത​വ​ണ സ​ന്ദ​ർ​ശി​ച്ചു. സി​ംഗപ്പൂർ, ജ​ർ​മ​നി, ഫ്രാ​ൻ​സ്, ശ്രീ​ല​ങ്ക, യു​എ​ഇ എ​ന്നി​വ​ിട​ങ്ങ​ളി​ൽ പ​ല​ത​വ​ണ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ജൂ​ണ്‍ 2014നു ​ശേ​ഷം ന​ട​ത്തി​യ വി​ദേ​ശ​യാ​ത്ര​ക​ൾ​ക്ക് 2000 കോ​ടി രൂ​പ​യി​ലേ​റെ ചെ​ല​വാ​യെ​ന്നാ​യി​രു​ന്നു 2018 ഡി​സം​ബ​റി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ പ​റ​ഞ്ഞി​രു​ന്ന​ത്.


ചാ​ർ​ട്ടേ​ർ​ഡ് വി​മാ​ന​ങ്ങ​ൾ, എ​യ​ർ​ക്രാ​ഫ്റ്റ് മെ​യി​ന്‍റ​ന​ൻ​സ്, ഹോ​ട്ട്‌​ലൈ​ൻ എ​ന്നി​വ​യെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു അ​ന്ന​ത്തെ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​കെ. സിം​ഗ് ക​ണ​ക്ക് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.