മയക്കുമരുന്ന് കേസ്: ദീപിക പദുക്കോണിനെയും സാറാ അലി ഖാനെയും ചോദ്യം ചെയ്യും
മയക്കുമരുന്ന് കേസ്: ദീപിക പദുക്കോണിനെയും സാറാ അലി ഖാനെയും ചോദ്യം ചെയ്യും
Thursday, September 24, 2020 12:38 AM IST
മും​​ബൈ: ബോ​​ളി​​വു​​ഡി​​ലെ മ​​യ​​ക്കു​​മ​​രു​​ന്നു ബ​​ന്ധം അ​​ന്വേ​​ഷി​​ക്കു​​ന്ന നാ​​ർ​​ക്കോ​​ട്ടി​​ക്സ് ക​​ൺ​​ട്രോ​​ൾ ബ്യൂ​​റോ(​​എ​​ൻ​​സി​​ബി) ബോ​​ളി​​വു​​ഡ് ന​​ടി​​മാ​​രാ​​യ ദീ​​പി​​ക പ​​ദു​​ക്കോ​​ൺ, സാ​​റാ അ​​ലി ഖാ​​ൻ, ശ്ര​​ദ്ധ ക​​പൂ​​ർ, രാ​​കു​​ൽ പ്രീ​​ത് സിം​​ഗ് എ​​ന്നി​​വ​​രെ ചോ​​ദ്യം ചെ​​യ്യും. വെ​​ള്ളി​​യാ​​ഴ്ച ഹാ​​ജ​​രാ​​കാ​​നാ​​ണു ദീ​​പി​​ക​​യോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്.

ന​​ട​​ൻ സു​​ശാ​​ന്ത് സിം​​ഗ് ര​​ജ്പു​​ത്തി​​ന്‍റെ മ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ന​​ട​​ന്ന അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണു ബോ​​ളി​​വു​​ഡി​​ന്‍റെ മ​​യ​​ക്കു​​മ​​രു​​ന്നു ബ​​ന്ധം വെ​​ളി​​ച്ച​​ത്തു​​വ​​ന്ന​​ത്. ന​​ടി​​മാ​​രാ​​യ രാ​​കു​​ൽ പ്രീ​​ത് സിം​​ഗ്, സാ​​റാ അ​​ലി ഖാ​​ൻ എ​​ന്നി​​വ​​രു​​ടെ മ​​യ​​ക്കു​​മ​​രു​​ന്ന് ബ​​ന്ധ​​ത്തെ​​ക്കു​​റി​​ച്ച് അ​​റ​​സ്റ്റി​​ലാ​​യ ന​​ടി റി​​യ ച​​ക്ര​​വ​​ർ​​ത്തി മൊ​​ഴി ന​​ല്കി​​യി​​രു​​ന്നു​​വെ​​ന്ന് എ​​ൻ​​സി​​ബി വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു. രാ​​കു​​ൽ പ്രീ​​ത് സിം​​ഗ്, സു​​ശാ​​ന്തി​​ന്‍റെ ടാ​​ല​​ന്‍റ് മാ​​നേ​​ജ​​ർ ശ്രു​​തി മോ​​ദി, ഡി​​സൈ​​ന​​ർ സൈ​​മ​​ൺ ഖാം​​ബ​​ട്ട എ​​ന്നി​​വ​​രോ​​ട് ഇ​​ന്നും ശ്ര​​ദ്ധ ക​​പൂ​​ർ, സാ​​റാ അ​​ലി ഖാ​​ൻ എ​​ന്നി​​വ​​രോ​​ട് ശ​​നി​​യാ​​ഴ്ച​​യും ഹാ​​ജ​​രാ​​കാ​​നാ​​ണ് എ​​ൻ​​സി​​ബി ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.