തമിഴ്നാട്ടിൽ മന്ത്രിയുടെ പിഎയെ നാലംഗസംഘം തട്ടിക്കൊണ്ടുപോയി, വിട്ടയച്ചു
Thursday, September 24, 2020 12:09 AM IST
കോ​​യ​​ന്പ​​ത്തൂ​​ർ: ത​​മി​​ഴ്നാ​​ട് മ​​ന്ത്രി​​യു​​ടെ പി​​എ​​യെ(​​പേ​​ഴ്സ​​ണ​​ൽ അ​​സി​​സ്റ്റ​​ന്‍റ്) നാ​​ലം​​ഗ​​സം​​ഘം ക​​ത്തി​​കാ​​ട്ടി ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി. മൂ​​ന്നു മ​​ണി​​ക്കൂ​​റി​​നു​​ശേ​​ഷം വി​​ട്ട​​യ​​ച്ചു.

തി​​രു​​പ്പൂ​​ർ ജി​​ല്ല​​യി​​ലെ ഉ​​ദു​​മ​​ൽ​​പേ​​ട്ടി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. മൃ​​ഗ​​ക്ഷേ​​മ മ​​ന്ത്രി ഉ​​ദു​​മ​​ലൈ കെ. ​​രാ​​ധാ​​കൃ​​ഷ്ണ​​ന്‍റെ പി​​എ ക​​ർ​​ണ​​നെ​​യാ​​ണ് അ​​ക്ര​​മി​​ക​​ൾ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ​​ത്. മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സി​​ലി​​രി​​ക്കെ​​ ഇ​​ന്ന​​ലെ പ​​തി​​നൊ​​ന്ന​​ര​​യ്ക്കാ​​യി​​രു​​ന്നു സം​​ഭ​​വം. ഈ ​​സ​​മ​​യം മ​​ന്ത്രി ഓ​​ഫീ​​സി​​ലു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. ഒ​​രു വ​​നി​​താ ജീ​​വ​​ന​​ക്കാ​​രി മാ​​ത്ര​​മാ​​യി​​രു​​ന്നു ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്.


മൂ​​ന്നു പേ​​രാ​​ണ് ഓ​​ഫീ​​സി​​ന​​ക​​ത്ത് ക​​യ​​റി ക​​ർ​​ണ​​നെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ​​ത്. ഒ​​രാ​​ൾ ഓ​​ഫീ​​സി​​നു വെ​​ളി​​യി​​ലു​​ണ്ടാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 2.45ന് ​​ക​​ർ​​ണ​​നെ അ​​ക്ര​​മി​​ക​​ൾ വി​​ട്ട​​യ​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.