മുല്ലപ്പെരിയാർ: ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്
മുല്ലപ്പെരിയാർ: ഹർജിയിൽ  സുപ്രീംകോടതി നോട്ടീസ്
Wednesday, September 23, 2020 12:07 AM IST
ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​നാ​യി നി​യോ​ഗി​ച്ച സ​മി​തി ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളി​ൽനി​ന്ന് ഒ​ഴി​ഞ്ഞു​മാ​റു​ന്നെ​ന്നാ​രോ​പി​ച്ചു ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സു​പ്രീംകോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. കേ​ര​ള​ത്തി​നും ത​മി​ഴ്നാ​ടി​നും കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​നു​മാ​ണ് നോ​ട്ടീ​സ​യ​ച്ച​ത്.

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് കു​റ​യ്ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് 2017ൽ ​ന​ൽ​കി​യ ഹ​ർ​ജി​ക്കൊ​പ്പം ഈ ​ഹ​ർ​ജി​യും പ​രി​ഗ​ണി​ക്കാ​ൻ കോ​ട​തി തീ​രു​മാ​നി​ച്ചു.


സു​പ്രീംകോ​ട​തി​യു​ടെ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് 2014ൽ ​രൂ​പീ​ക​രി​ച്ച മേ​ൽ​നോ​ട്ട സ​മി​തി ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളി​ൽനി​ന്ന് ഒ​ഴി​ഞ്ഞു​മാ​റു​ന്നെ​ന്നാരോ​പി​ച്ച് കോ​ത​മം​ഗ​ലം സ്വ​ദേ​ശി ഡോ. ​ജോ ജോ​സ​ഫ്, കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷീ​ല കൃ​ഷ്ണ​ൻ​കു​ട്ടി, ജെ​സി​മോ​ൾ ജോ​സ് എ​ന്നി​വ​ർ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് ഇ​ന്ന​ലെ ജ​സ്റ്റീ​സ് രോ​ഹി​ൻ​ട​ണ്‍ ന​രി​മാ​ൻ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പ​രി​ഗ​ണി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.