കർഷക ആത്മഹത്യ: സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്രം
കർഷക ആത്മഹത്യ: സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്രം
Tuesday, September 22, 2020 12:34 AM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ത്ത​തി​നു സം​സ്ഥാ​ന​ങ്ങ​ളെ കു​റ്റ​പ്പെ​ടു​ത്തി കേ​ന്ദ്രസ​ർ​ക്കാ​ർ. നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്രഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളും ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ കൈ​മാ​റി​യി​ട്ടി​ല്ലെ​ന്നു കേ​ന്ദ്രസ​ർ​ക്കാ​ർ രാ​ജ്യ​സ​ഭ​യെ അ​റി​യി​ച്ചു. ഇ​ക്കാ​ര​ണ​ത്താ​ൽ ഇ​തു സം​ബ​ന്ധി​ച്ച നാ​ഷ​ണ​ൽ ഡേ​റ്റ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി ജി. ​കി​ഷ​ൻ റെ​ഡ്ഡി രേ​ഖാ​മൂ​ലം ന​ൽ​കി​യ മ​റു​പ​ടി​യി​ൽ വി​ശ​ദ​മാ​ക്കി.

ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ സം​ബ​ന്ധി​ച്ച് നാ​ഷ​ണ​ൽ ക്രൈം ​റി​ക്കാ​ർ​ഡ്സ് ബ്യൂ​റോ വി​വ​ര​ങ്ങ​ൾ തേ​ടി​യ​പ്പോ​ൾ മി​ക്ക സം​സ്ഥാ​ന​ങ്ങ​ളും ഇ​ല്ല എ​ന്ന വി​വ​ര​മാ​ണ് ന​ൽ​കി​യ​ത്. മ​റ്റു വൈ​ദ​ഗ്ധ്യ മേ​ഖ​ല​ക​ളി​ൽ ആ​ത്മ​ഹ​ത്യ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്പോ​ഴാ​ണ് ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ വി​ഷ​യ​ത്തി​ൽ ഒ​ന്നു​മി​ല്ല എ​ന്നു മ​റു​പ​ടി ന​ൽ​കു​ന്ന​ത്. ഇ​തു കാ​ര​ണം ഇ​ക്കാ​ര്യ​ത്തി​ൽ നാ​ഷ​ണ​ൽ ഡേ​റ്റ പ്ര​സി​ദ്ധ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


നാ​ഷ​ണ​ൽ ക്രൈം ​റി​ക്കാ​ർ​ഡ്സ് ബ്യൂ​റോ​യു​ടെ 2019ലെ ​ക​ണ​ക്കു​ക​ള​നു​സ​രി​ച്ച് ദേ​ശീ​യ ത​ല​ത്തി​ൽ 10,281 പേ​രാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. മു​ൻ വ​ർ​ഷം ഇ​ത് 10,357 പേ​രാ​യി​രു​ന്നു. മൊ​ത്തം ആ​ത്മ​ഹ​ത്യാ ക​ണ​ക്കു​ക​ളി​ൽ ക​ർ​ഷ​ക​രു​ടെ എ​ണ്ണം 7.4 ശ​ത​മാ​ന​മാ​ണെ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.