മഹാരാഷ്‌ട്രയിൽ കോവിഡ് രോഗികൾ 12 ലക്ഷം
Monday, September 21, 2020 12:21 AM IST
മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ കോ​​​​വി​​​​ഡ് രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 12 ല​​​​ക്ഷം പി​​​​ന്നി​​​​ട്ടു. ഇ​​​​ന്ന​​​​ലെ 29,598 പേ​​​​ർ​​​​ക്കാ​​​​ണു രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്. ഇ​​​​ന്ന​​​​ലെ 455 പേ​​​​ർ മ​​​​രി​​​​ച്ച​​​​തോ​​​​ടെ ആ​​​​കെ മ​​​​ര​​​​ണം 32,671 ആ​​​​യി. ഇ​​​​ന്ന​​​​ലെ 26,408 പേ​​​​ർ രോ​​​​ഗ​​​​മു​​​​ക്ത​​​​രാ​​​​യി. 2,91, 238 പേ​​​​രാ​​​​ണു സം​​​​സ്ഥാ​​​​ന​​​​ത്തു ചി​​​​കി​​​​ത്സ​​​​യി​​​​ലു​​​​ള്ള​​​​ത്. ഇ​​​​ന്ന​​​​ലെ മും​​​​ബൈ​​​​യി​​​​ൽ മാ​​​​ത്രം 2209 പേ​​​​ർ​​​​ക്കു രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ഇ​​​​ന്ന​​​​ലെ 44 പേ​​​​ർ മ​​​​രി​​​​ച്ച​​​​തോ​​​​ടെ ആ​​​​കെ മ​​​​ര​​​​ണം 8469.


ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​ൽ ഇ​​​ന്ന​​​ലെ 7738 പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​ന്ന​​​ലെ 57 പേ​​​ർ മ​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 5359. സം​​​സ്ഥാ​​​ന​​​ത്ത് 78,836 പേ​​​രാ​​​ണു ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. ഈ​​​സ്റ്റ്, വെ​​​സ്റ്റ് ഗോ​​​ദാ​​​വ​​​രി ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ കൂ​​​ടു​​​ത​​​ൽ പേ​​​ർ രോ​​​ഗ​​​ബാ​​​ധി​​​ത​​​രാ​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.