തൊഴിലില്ലായ്മ കുത്തനെ കൂടിയെന്നു കേന്ദ്രം
തൊഴിലില്ലായ്മ കുത്തനെ  കൂടിയെന്നു കേന്ദ്രം
Saturday, September 19, 2020 11:54 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​ത്തി​നി​ടെ കു​ത്ത​നെ കൂ​ടി​യെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. 2011-12ൽ 2.2 ​ശ​ത​മാ​നം ആ​യി​രു​ന്ന തൊ​ഴി​ലി​ല്ലാ​യ്മ 2017-18ൽ 6.1 ​ശ​ത​മാ​ന​വും 2018-19ൽ 5.8 ​ശ​ത​മാ​ന​വു​മാ​യി വ​ർ​ധി​ച്ച​താ​യി തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി​ക്ക് കേ​ന്ദ്ര തൊ​ഴി​ൽ​മ​ന്ത്രി സ​ന്തോ​ഷ് കു​മാ​ർ ഗം​ഗ്വാ​ർ പാ​ർ​ല​മെ​ന്‍റി​ൽ രേ​ഖാ​മൂ​ലം ന​ൽ​കി​യ മ​റു​പ​ടി​യി​ൽ സ​മ്മ​തി​ച്ചു. ദേ​ശീ​യ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സ് ന​ട​ത്തി​യി​രു​ന്ന തൊ​ഴി​ൽ, തൊ​ഴി​ലി​ല്ലാ​യ്മ സ​ർ​വേ 2011-12ൽ ​അ​വ​സാ​നി​പ്പി​ച്ച​പ്പോ​ൾ 2.1 ശ​ത​മാ​ന​മാ​യി​രു​ന്നു തൊ​ഴി​ലി​ല്ലാ​യ്മ.


പി​ന്നീ​ട് ഇ​തേ ഏ​ജ​ൻ​സി വ​ർ​ഷം തോ​റും ന​ട​ത്തു​ന്ന പീ​രി​യോ​ഡി​ക് ലേ​ബ​ർ ഫോ​ഴ്സ് സ​ർ​വേ അ​നു​സ​രി​ച്ചാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം 5.8 ശ​ത​മാ​ന​വും അ​തി​നു മു​ൻ വ​ർ​ഷം 6.1 ശ​ത​മാ​ന​വു​മാ​യി രാ​ജ്യ​ത്ത് തൊ​ഴി​ലി​ല്ലാ​യ്മ കൂ​ടി​യ​താ​യി ക​ണ്ടെ ത്തി​യ​തെ​ന്നു മ​ന്ത്രി ലോ​ക്സ​ഭ​യി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.