ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിൽ ചൈനയുടെ നിരീക്ഷണ കപ്പൽ
ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിൽ ചൈനയുടെ നിരീക്ഷണ കപ്പൽ
Friday, September 18, 2020 12:06 AM IST
ന്യൂ​ഡ​ൽ​ഹി: ല​ഡാ​ക്ക് അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷം നി​ല​നി​ൽ​ക്ക​വേ ചൈ​ന​യു​ടെ നാ​വി​ക സേ​ന ഗ​വേ​ഷ​ണ ക​പ്പ​ലാ​യ യു​വാ​ൻ വാം​ഗ് ഇ​ന്ത്യ​യു​ടെ സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ പ്ര​വേ​ശി​ച്ചു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​നും പ​സ​ഫി​ക് സ​മു​ദ്ര​ത്തി​നും ഇ​ട​യി​ലു​ള്ള ക​പ്പ​ൽ ചാ​ലാ​യ മ​ലാ​ക്ക ക​ട​ലി​ടു​ക്ക് വ​ഴി പീ​പ്പി​ൾ​സ് ലി​ബ​റേ​ഷ​ൻ ആ​ർ​മി നേ​വി​യു​ടെ (പി​എ​ൽ​എ​എ​ൻ) ഗ​വേ​ഷ​ണ ക​പ്പ​ലാ​യ യു​വാ​ൻ വാം​ഗ് ഇ​ന്ത്യ​യു​ടെ നാ​വി​ക അ​തി​ർ​ത്തി​യി​ലേ​ക്ക് ക​ട​ന്ന​ത്. ഇ​ന്ത്യ​ൻ നാ​വി​ക സേ​ന​യു​ടെ റ​ഡാ​റി​ൽ പ​തി​ഞ്ഞ​തി​ന് പി​ന്നാ​ലെ ക​പ്പ​ൽ ചൈ​ന​യി​ലേ​ക്കു മ​ട​ങ്ങു​ക​യും ചെ​യ്തു.

ല​ഡാ​ക്ക് അ​തി​ർ​ത്തി​യി​ൽ പ​ല​വി​ധ പ്ര​കോ​പ​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നൊ​പ്പംത​ന്നെ സ​മു​ദ്രാ​തി​ർ​ത്തി​ക​ളി​ലും ചൈ​ന നി​ല​യു​റ​പ്പി​ക്കു​ക​യും നി​രീ​ക്ഷ​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ടെന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന​യാ​ണ് യു​വാ​ൻ വാം​ഗി​ന്‍റെ വ​ര​വും പോ​ക്കും വ്യ​ക്ത​മാ​ക്കു​ന്ന​ത്.


ഇ​ന്ത്യ​യു​ടെ നാ​വി​ക അ​തി​ർ​ത്തി​ക്കു​ള്ളി​ലേ​ക്ക് പ​ല​ത​വ​ണ ചൈ​ന​യു​ടെ ക​പ്പ​ലു​ക​ൾ ക​ട​ന്നു ക​യ​റി​യി​ട്ടു​ണ്ടെന്നാ​ണു വി​വ​രം. 2019ലും ​ചൈ​ന​യു​ടെ മ​റ്റൊ​രു ഗ​വേ​ഷ​ണ ക​പ്പ​ൽ ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ മേ​ഖ​ല​യി​ലേ​ക്കു ക​ട​ക്കു​ക​യും സം​ശ​യ​ക​ര​മാ​യി പ്ര​വൃ​ത്തി​ക​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ നാ​വി​ക അ​തി​ർ​ത്തി​ക്ക് പു​റ​ത്തു ക​ട​ത്തി വി​ടു​ക​യു​മാ​യി​രു​ന്നു. 2020 ജ​നു​വ​രി​യി​ലും ചൈ​ന​യു​ടെ ഒ​ന്നി​ല​ധി​കം ഗ​വേ​ഷ​ണ ക​പ്പ​ലു​ക​ൾ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​മു​ദ്രാ​തി​ർ​ത്തി​ക്കു​ള്ളി​ൽ ക​ട​ന്നി​ട്ടു​ണ്ടെ ന്നാ​ണ് റി​പ്പോ​ർ​ട്ട്.

സാ​റ്റ​ലൈ​റ്റ് നി​രീ​ക്ഷ​ണ​ത്തി​നും ഭൂ​ഖ​ണ്ഡാ​ന്ത​ര ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളു​ടെ സ​ഹാ​യ​ത്തി​നു​മാ​യി പി​പ്പീ​ൾ ലി​ബ​റേ​ഷ​ൻ ആ​ർ​മി ഉ​പ​യോ​ഗി​ക്കു​ന്ന ക​പ്പ​ലാ​ണി​ത്.

സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.