കേരളത്തിൽ ഐഎസ് സജീവം
Thursday, September 17, 2020 12:25 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ളം ഉ​ൾ​പ്പെടെ ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​സ്‌ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​രു​ടെ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മു​ണ്ടെന്ന് ​കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. കേ​ര​ളം, ക​ർ​ണാ​ട​ക, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന, മ​ഹാ​രാ​ഷ്‌ട്ര, ത​മി​ഴ്നാ​ട്, പ​ശ്ചി​മ​ബം​ഗാ​ൾ, രാ​ജ​സ്ഥാ​ൻ, ബി​ഹാ​ർ, ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്, ജ​മ്മു കാ​ഷ്മീ​ർ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഐ​സ് ഭീ​ക​ര​ര​രു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെന്ന് ​രാ​ജ്യ​സ​ഭ​യി​ൽ എം​പി വി​ന​യ് സ​ഹ​സ്ര​ബു​ദ്ധ​യു​ടെ ചോ​ദ്യ​ത്തി​ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി ജി. ​കി​ഷ​ൻ റെ​ഡ്ഢി ന​ൽ​കി​യ മ​റു​പ​ടി​യി​ൽ അ​റി​യി​ച്ചു.

കേ​ര​ള​മു​ൾ​പ്പെ​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഐ​എ​സ് സാ​ന്നി​ധ്യ​ത്തി​നു പു​റ​മേ ഐ​എ​സി​നെ നേ​രി​ട്ടു പി​ന്തു​ണ​യ്ക്കു​ന്ന സ​മീ​പ​നം പു​ല​ർ​ത്തു​ന്ന സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളു​മു​ണ്ട്. രാ​ജ്യ​സു​ര​ക്ഷ​യ്ക്കു വ​ലി​യ വെ​ല്ലു​വി​ളി​ക​ൾ ഉ​യ​ർ​ത്തു​ന്ന ത​ര​ത്തി​ലു​ള്ള ഭീ​ക​ര സാ​ന്നി​ധ്യം ഉ​ണ്ടെന്നും ​ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കു​ന്നു.


ദ​ക്ഷി​ണേ​ന്ത്യൻ സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നു​ള്ള​വ​ർ ഐ​എ​സി​ൽ ചേ​ർ​ന്ന​താ​യി കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ട്. കേ​ര​ളം, തെ​ലു​ങ്കാ​ന, ആ​ന്ധ്ര​പ്ര​ദേ​ശ്, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നാ​യി എ​ൻ​ഐ​എ 17 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 122 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഐ​എ​സ് ഭീ​ക​ര​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളും സൈ​ബ​ർ ഇ​ട​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ളു​ക​ളി​ൽ സ്വാ​ധീ​നം ഉ​ണ്ടാ​ക്കു​ന്ന​തെ​ന്നും ആ​ഭ്യ​ന്ത്ര​മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.