വാക്സിൻ പരീക്ഷണം പുനരാരംഭിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി
വാക്സിൻ പരീക്ഷണം പുനരാരംഭിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി
Thursday, September 17, 2020 12:25 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഓ​​ക്സ്ഫ​​ഡ് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യും അ​​സ്ട്ര​​സെ​​നേ​​ക്ക​​യും ചേ​​ർ​​ന്ന് വി​​ക​​സി​​പ്പി​​ച്ച കോ​​വി​​ഡ് വാ​​ക്സി​​ന്‍റെ ഇ​​ന്ത്യ​​യി​​ലെ ക്ലി​​നി​​ക്ക​​ൽ പ​​രീ​​ക്ഷ​​ണം പു​​ന​​രാ​​രം​​ഭി​​ക്കാ​​ൻ സി​​റം ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ന് അ​​നു​​മ​​തി ന​​ല്കി.

ഡ്ര​​ഗ്സ് ക​​ൺ​​ട്രോ​​ള​​ർ ജ​​ന​​റ​​ൽ ഓ​​ഫ് ഇ​​ന്ത്യ(​​ഡി​​സി​​ജി​​ഐ) ആ​​ണ് അ​​നു​​മ​​തി ന​​ല്കി​​യ​​ത്. ബ്രി​​ട്ട​​നി​​ൽ വാ​​ക്സി​​ൻ കു​​ത്തി​​വ​​ച്ച​​യാ​​ൾ​​ക്ക് അ​​ജ്ഞാ​​ത​​രോ​​ഗം ബാ​​ധി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഓ​​ക്സ്ഫ​​ഡ് വാ​​ക്സി​​ന്‍റെ പ​​രീ​​ക്ഷ​​ണം നി​​ർ​​ത്തി​​വച്ചി​​രു​​ന്നു. ഇ​​ന്ത്യ​​യി​​ലെ പ​​രീ​​ക്ഷ​​ണം നി​​ർ​​ത്തി​​ല്ലെ​​ന്നു സി​​റം പ്ര​​ഖ്യാ​​പി​​ച്ചെ​​ങ്കി​​ലും പി​​ന്നീ​​ട് ഡി​​സി​​ജി​​ഐ ഇ​​ട​​പെ​​ട്ട​​തോ​​ടെ നി​​ർ​​ത്തി​​വ​​ച്ചു. അ​​സ്ട്ര​​സെ​​നേ​​ക്ക ക​​ഴി​​ഞ്ഞ​​ദി​​വ​​സം വാ​​ക്സി​​ൻ പ​​രീ​​ക്ഷ​​ണം പു​​ന​​രാ​​രം​​ഭി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.