ഡൽഹി കലാപം: 15 പേരെ ഉൾപ്പെടുത്തി കുറ്റപത്രം
Thursday, September 17, 2020 12:25 AM IST
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ച 15 പേരെ ഉൾപ്പെടുത്തി ഡൽഹി കലാപത്തിൽ പോലീസിന്റെ കുറ്റപത്രം. യുഎപിഎയും ആയുധ നിയമവും അടക്കമുള്ള വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. കലാപവുമായി ബന്ധപ്പെടുത്തി അറസ്റ്റ് ചെയ്ത് ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുടെ പേരുകൾ കുറ്റപത്രത്തിൽ ഇല്ല. അനുബന്ധ കുറ്റപത്രത്തിൽ ഇവരുടെ പേരുകൾ ഉണ്ട ാകും എന്നാണ് വിവരം.
പ്രതിഷേധങ്ങൾ ജനാധിപത്യപരമായിരുന്നില്ലെന്നും തുടക്കം മുതൽ തന്നെ കലാപത്തിനും സംഘർഷത്തിനുള്ള ശ്രമങ്ങൾ നടന്നിരുന്നവെന്നുമാണ് പോലീസ് പറയുന്നത്.