കപില വാത്സ്യായൻ അന്തരിച്ചു
Thursday, September 17, 2020 12:25 AM IST
ന്യൂഡൽഹി: പ്രമുഖ കലാ ചരിത്രകാരി കപില വാത്സ്യായൻ(92) അന്തരിച്ചു. പദ്മവിഭൂഷൻ നല്കി രാജ്യം ആദരിച്ച കപില മുൻ രാജ്യസഭാംഗമാണ്. ഇരുനൂറിലധികം പ്രബന്ധങ്ങളും 20 പുസ്തകങ്ങളും ഇവർ രചിച്ചു. കേരളത്തിന്റെ കലാവൈവിധ്യത്തെക്കുറിച്ച് ഗഹനമായ പഠനം നടത്തിയശേഷം ദ ആർട്ട് ഓഫ് കേരള ക്ഷേത്രം എന്ന പുസ്തകം കപില രചിച്ചു.
1928 ഡിസംബർ 25നു ന്യൂഡൽഹിയിലാണു കപിലയുടെ ജനനം. പ്രമുഖ കവി കേശവ് മാലിക്കിന്റെ ഇളയ സഹോദരിയാണ് കപില. ഹിന്ദി കവി സച്ചിദാനന്ദ വാത്സ്യായനെ1956ൽ കപില വിവാഹം കഴിച്ചു. 1969ൽ ഇവർ വിവാഹബന്ധം വേർപെടുത്തി.