രാജ്യത്ത് കോ​വി​ഡ് രോ​ഗി​ക​ൾ 50 ല​​ക്ഷം പി​​ന്നി​​ട്ടു
രാജ്യത്ത് കോ​വി​ഡ് രോ​ഗി​ക​ൾ 50 ല​​ക്ഷം പി​​ന്നി​​ട്ടു
Wednesday, September 16, 2020 12:49 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യി​​ൽ കോ​​വി​​ഡ് രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം 50 ല​​ക്ഷം പി​​ന്നി​​ട്ടു. കോ​​വി​​ഡ് രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ അ​​മേ​​രി​​ക്ക ക​​ഴി​​ഞ്ഞാ​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്ത് ഇ​​ന്ത്യ​​യാ​​ണ്. ഇ​​ന്ത്യ​​യി​​ൽ 39 ല​​ക്ഷ​ത്തി​ല​ധി​കം പേ​​ർ രോ​​ഗ​​മു​​ക്തി നേ​​ടി.

ഇ​ന്ത്യ​യി​ൽ കോ​​വി​​ഡ് മ​ര​ണം 82,000 പി​​ന്നി​​ട്ടു. ഇ​​തി​​ൽ 30,000 മ​​ഹാ​​രാ​ഷ്‌​ട്ര​​യി​​ലാ​​ണ്. കോ​വി​ഡ് മ​ര​ണ​ത്തി​ൽ ലോ​ക​ത്ത് മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ. അ​മേ​രി​ക്ക​യും ബ്ര​സീ​ലു​മാ​ണ് യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ൽ. മ​ഹാ​രാ​ഷ്‌​ട്ര, ആ​ന്ധ്ര​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് രോ​ഗ​വ്യാ​പ​നം രൂ​ക്ഷം. 11 ദി​​​വ​​​സം​​​കൊ​​​ണ്ടാ​​​ണ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം 40 ല​​​ക്ഷ​​​ത്തി​​​ൽ​​​നി​​​ന്ന് 50 ല​​​ക്ഷ​​​മാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.