ജഡ്ജിമാരുടെ വിവരങ്ങളും ചൈന ചോർത്തി
ജഡ്ജിമാരുടെ വിവരങ്ങളും ചൈന ചോർത്തി
Wednesday, September 16, 2020 12:49 AM IST
ന്യൂ​ഡ​ൽ​ഹി: രാഷ്‌ട്രപ​തി​യും പ്ര​ധാ​ന​മ​ന്ത്രി​യും അ​ട​ക്കം നി​ര​വ​ധി രാ​ഷ്‌ട്രീയ​ക്കാ​രെ നി​രീ​ക്ഷി​ച്ച ചൈ​നീ​സ് ക​ന്പ​നി ചീ​ഫ് ജ​സ്റ്റീ​സ് ഉ​ൾ​പ്പ​ടെ മു​പ്പ​തോ​ളം ജ​ഡ്ജി​മാ​രു​ടെ വി​വ​ര​ങ്ങ​ളും ചോ​ർ​ത്തി.

ചൈ​നീ​സ് ഡി​ജി​റ്റ​ൽ ക​ന്പ​നി ഷെ​ൻ​ഹു​വ ആ​ണ് ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ ബോ​ബ്ഡേ, ജ​സ്റ്റീ​സ് എ.​എം ഖാ​ൻ​വി​ൽ​ക്ക​ർ, രാ​ജ​സ്ഥാ​ൻ ഹൈ​ക്കോ​ട​തി ജ​ഡ്ജി സ​ന്ദീ​പ് മേ​ത്ത, അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ജ​ഡ്ജി സു​നി​ത അ​ഗ​ർ​വാ​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെടെ രാ​ജ്യ​ത്തെ ന്യാ​യാ​ധി​പ​രെ നി​രീ​ക്ഷി​ച്ച​ത്. ഇ​തി​ന് പു​റ​മേ സു​പ്രീം​കോ​ട​തി​യി​ൽ നി​ന്നു വി​ര​മി​ച്ച് വി​വി​ധ പ​ദ​വി​ക​ളി​ൽ ഇ​രി​ക്കു​ന്ന ജ​ഡ്ജി​മാ​രെ​യും നി​രീ​ക്ഷി​ച്ചു.


ലോ​ക്പാ​ൽ ചെ​യ​ർ​പേ​ഴ്സ​ൻ ജ​സ്റ്റീ​സ് പി​നാ​കി ച​ന്ദ്ര ഘോ​ഷ്, ടെ​ലി​കോം ഡി​സ്പ്യൂ​ട്ട് സെ​റ്റി​ൽ​മെ​ന്‍റ് അ​പ്പ​ലേ​റ്റ് ട്രൈ​ബ്യൂ​ണ​ൽ ചെ​യ​ർ​പേ​ഴ്സ​ൻ ജ​സ്റ്റീ​സ് ശി​വ കീ​ർ​ത്തി, ബോം​ബെ സ്റ്റോ​ക്ക് എ​ക്സ്ചേഞ്ച് ഗ​വേ​ർ​ണിം​ഗ് ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ൻ ജ​സ്റ്റീ​സ് വി​ക്രം​ജി​ത് സെ​ൻ, പ്ര​സ് കൗ​ണ്‍സി​ൽ ഓ​ഫ് ഇ​ന്ത്യ ജ​സ്റ്റീ​സ് ച​ന്ദ്ര​മൗ​ലി കു​മാ​ർ എ​ന്നി​വ​രെ​യും ചൈ​നീ​സ് ക​ന്പ​നി നി​രീ​ക്ഷി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.