കോവിഡ് വ്യാപനം: ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി
കോവിഡ് വ്യാപനം:  ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി
Saturday, August 15, 2020 12:15 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ൽ ഇ​ട​പെ​ടാ​ൻ സു​പ്രീം കോ​ട​തി വി​സ​മ്മ​തി​ച്ചു. കോ​വി​ഡ് മ​ഹാ​മാ​രി​യെ പോ​ലെ​യു​ള്ള അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളി​ൽ ജു​ഡീ​ഷറി ഇ​ട​പെ​ട​രു​തെ​ന്ന പൊ​തു കാ​ഴ്ച​പ്പാ​ട് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി.


കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​ക​ളെക്കു​റി​ച്ച് സ്വ​ത​ന്ത്ര സ​മി​തി​യെക്കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ര​മി​ച്ച ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്ക​മു​ള്ള​വ​രാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. സു​പ്രീം കോ​ട​തി​യി​ൽനി​ന്നു വി​ര​മി​ച്ച ജ​ഡ്ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.