കോവിഡ്: കേന്ദ്രം പരാജയപ്പെട്ടെന്നു ഹർജി
കോവിഡ്: കേന്ദ്രം പരാജയപ്പെട്ടെന്നു ഹർജി
Thursday, August 13, 2020 12:23 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി. വി​ര​മി​ച്ച സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്ക​മു​ള്ള​വ​ർ ന​ൽ​കി​യ ഹ​ർ​ജി​ക​ൾ വെ​ള്ളി​യാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും.


വൈ​റ​സ് പ​ട​രു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി സ​മ​യ​ബ​ന്ധി​ത​മാ​യി ഇ​ട​പെ​ടു​ന്ന​തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും വി​ഷ​യ​ത്തി​ൽ 1952ലെ ​ക​മ്മീ​ഷ​ൻ​സ് ഓ​ഫ് എ​ൻ​ക്വ​യ​റി നി​യ​മ പ്ര​കാ​രം സ​മി​തി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം. ലോ​ക്ക്ഡൗണി നെ യും അ​ത് ന​ട​പ്പാ​ക്കി​യ രീ​തി​യെ യും ഹർജിയിൽ ചോദ്യംചെ യ്യു ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.