സ്വ​ത്തു​ത​ർ​ക്കം: പി​താ​വ് മ​ക​നെ വെ​ട്ടി​ക്കൊ​ന്നു
Wednesday, August 12, 2020 11:09 PM IST
കോ​യ​ന്പ​ത്തൂ​ർ: സ്വ​ത്തു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പി​താ​വ് മ​ക​നെ വെ​ട്ടി​ക്കൊ​ന്നു. അ​ന്നൂ​ർ വ​ര​ദ​യ്യ​ങ്കാ​ർ​പാ​ള​യം പ​ഴ​നി​സ്വാ​മി (39)യെ​യാ​ണ് പി​താ​വ് മ​സ​കൗ​ണ്ട​ൻ ചെ​ട്ടി​പ്പാ​ള​യം അ​രു​കം​പാ​ള​യം വേ​ലു​സ്വാ​മി (65) കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഡ്രൈ​വ​റാ​യ പ​ഴ​നി​സ്വാ​മി മ​ദ്യ​ത്തി​ന് അ​ടി​മ​യാ​യി​രു​ന്നു.

സ്വ​ത്ത് ആ​വ​ശ്യ​പ്പെ​ട്ട് വേ​ലു​സ്വാ​മി​യെ മ​ക​ൻ മ​ർ​ദി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം സ്വ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു പ​ഴ​നി​സ്വാ​മി​യെ റോ​ഡി​ലി​ട്ട് മ​ർ​ദി​ക്കു​ക​യും ച​വി​ട്ടു​ക​യു​മാ​യി​രു​ന്നു.

ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ വേ​ലു​സ്വാ​മി ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന പ​ഴ​നി​സ്വാ​മി​യെ മ​ഴു ഉ​പ​യോ​ഗി​ച്ച് ത​ല​യി​ൽ വെ​ട്ടു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​ഴ​നി​സ്വാ​മി സം​ഭ​വ​സ്ഥ​ല​ത്തു മ​രി​ച്ചു.

മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. വേ​ലു​സ്വാ​മി​യെ അ​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.