പുകയടങ്ങാതെ രാജസ്ഥാൻ
Wednesday, August 12, 2020 12:26 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​നി​ൽ ത​ർ​ക്ക​ത്തി​ന്‍റെ പി​രി​മു​റ​ക്കം അ​യ​യു​ന്പോ​ൾ പ​ര​സ്പ​രം ക​ട​ന്നാ​ക്ര​മി​ച്ച​തി​ന്‍റെ പ​രി​ഭ​വ​വും പ​രാ​തി​യും പ​റ​ഞ്ഞുതീ​രാ​തെ സ​ച്ചി​ൻ പൈ​ല​റ്റും അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടും. പ​ട​യ്ക്കും പോ​രി​നു​മി​ടെ ഉ​പ​മു​ഖ്യ​മ​ന്ത്രിപ​ദ​വും സം​സ്ഥാ​ന പാ​ർ​ട്ടി അ​ധ്യ​ക്ഷസ്ഥാ​ന​വും ന​ഷ്ട​പ്പെ​ടു​ത്തി​യ സ​ച്ചി​ൻ പൈ​ല​റ്റി​നു പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യ ത​ല​ത്തി​ൽ പാ​ർ​ട്ടി പ​ദ​വി ന​ൽ​കി​യേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി വി​മ​ത​ശ​ബ്ദം താ​ഴ്ത്തി​യ സ​ച്ചി​ൻ പൈ​ല​റ്റി​ന്‍റെ മ​ട​ങ്ങി​വ​ര​വി​ൽ തീ​രു​മാ​നം കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വം എ​ടു​ക്ക​ട്ടെയെന്നാ​ണ് മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടി​ന്‍റെ നി​ല​പാ​ട്.


നി​ർ​ഗു​ണ​നെ​ന്നും ബി​ജെ​പി​യി​ൽനി​ന്നു പ​ണം വാ​ങ്ങി എ​ന്ന​തു​മു​ൾ​പ്പ​ടെ ത​നി​ക്കെ​തി​രേ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ മ​റ​ക്കാ​നാ​വു​ന്ന​ത​ല്ലെ​ന്നും സ​ച്ചി​ൻ പൈ​ല​റ്റും വ്യ​ക്ത​മാ​ക്കി.

രാ​ജ​സ്ഥാ​നി​ലെ പ്ര​ശ്നപ​രി​ഹാ​ര​ത്തി​ന് സോ​ണി​യ ഗാ​ന്ധി മൂന്നം​ഗ എ​ഐ​സി​സി സ​മി​തി​യെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പ്രി​യ​ങ്ക ഗാ​ന്ധി, അ​ഹ​മ്മ​ദ് പ​ട്ടേ​ൽ, കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സ​മി​തി പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​ലും സം​ഘ​ട​നാ ത​ല​ത്തി​ലും വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ളും പ​രി​ശോ​ധി​ക്കും.

സെ​ബി മാ​ത്യു

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.