പ്രശാന്ത് ഭൂഷന്‍റെ വിശദീകരണം തള്ളി
Tuesday, August 11, 2020 12:47 AM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ ചീ​ഫ് ജ​സ്റ്റീ​സു​മാ​രി​ൽ പ​കു​തി​യി​ലേ​റെ​യും അ​ഴി​മ​തി​ക്കാ​രാ​ണെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം സു​പ്രീംകോ​ട​തി ത​ള്ളി. പ്ര​ശാ​ന്ത് ഭൂ​ഷ​ണി​ന്‍റെ പ്ര​സ്താ​വ​ന കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​മോ​യെ​ന്നു പ​രി​ശോ​ധി​ക്കു​മെ​ന്നു വ്യ​ക്ത​മാ​ക്കി​യ കോ​ട​തി, കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് 17ലേ​ക്കു മാ​റ്റി.

2009ൽ ​തെ​ഹ​ൽ​ക്ക മാ​സി​ക​യ്ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. ഇ​ന്ത്യ​യി​ലെ 16 ചീ​ഫ് ജ​സ്റ്റീ​സു​മാ​രി​ൽ പ​കു​തി​യി​ലേ​റെ​യും അ​ഴി​മ​തി​ക്കാ​രാ​ണെ​ന്നാ​യി​രു​ന്നു പ്ര​സ്താ​വ​ന.


ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ ആ​ഡം​ബ​ര ബൈ​ക്കി​ലി​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ മ​റ്റൊ​രു കോ​ട​തി​യ​ല​ക്ഷ്യ കേ​സും സു​പ്രീംകോ​ട​തി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.