ബിഹാറിൽ ദുരഭിമാനക്കൊല: കമിതാക്കളെ ബന്ധുക്കൾ കൊലപ്പെടുത്തി
Monday, August 10, 2020 12:49 AM IST
ഔ​​റം​​ഗാ​​ബാ​​ദ്: ബി​​ഹാ​​റി​​ൽ വീ​​ണ്ടും ദു​​ര​​ഭി​​മാ​​ന​​ക്കൊ​​ല. പ​​ത്തൊ​​ന്പ​​തു​​കാ​​രി​​യെ​​യും ഇ​​രു​​പ​​ത്തി​​ര​​ണ്ടു​​കാ​​ര​​നാ​​യ കാ​​മു​​ക​​നെ​​യും യു​​വ​​തി​​യു​​ടെ ബ​​ന്ധു​​ക്ക​​ൾ കൊ​​ല​​പ്പെ​​ടു​​ത്തി. ഔ​റം​ഗാ​ബാ​ദ് ജി​ല്ല​യി​ലെ ക​പാ​സി​ല ഗ്രാ​മ​ത്തി​ലാ​ണു ദാ​രു​ണ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ഇ​​രു​​വ​​രു​​ടെ​​യും മൃ​​ത​​ദേ​​ഹം ന​​ദീ​​തീ​​ര​​ത്ത് സം​​സ്ക​​രി​​ക്കാ​​നും ശ്ര​​മ​​മു​​ണ്ടാ​​യി. ഇ​​തു ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ പോ​​ലീ​​സി​​നെ വി​​വ​​ര​​മ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

പോ​​ലീ​​സ് സം​​ഘം സ്ഥ​​ല​​ത്തെ​​ത്തി​​യ​​പ്പോ​​ഴേ​​ക്കും മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ പാ​​തി ക​​ത്തി​​യി​​രു​​ന്നു. കാ​​മു​​ക​​ന്‍റെ വീ​​ട്ടി​​ൽ ക​​ഴി​​യു​​ക​​യാ​​യി​​രു​​ന്ന യു​​വ​​തി​​യോ​​ട് മ​​ട​​ങ്ങി​​പ്പോ​​രാ​​ൻ ശ​​നി​​യാ​​ഴ്ച​​രാ​​വി​​ലെ അ​​വി​​ടെ​​യെ​​ത്തി​​യ ബ​​ന്ധു​​ക്ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ടു. യു​​വ​​തി ഇ​​തു നി​​ര​​സി​​ച്ച​​തോ​​ടെ സ​​ഹോ​​ദ​​ര​​ൻ ര​​ണ്ടു​​പേ​​രെ​​യും കു​​ത്തി​​ക്കൊ​​ല്ലു​​ക​​യാ​​യി​​രു​​ന്നു. ഈ ​​സ​​മ​​യം വീ​​ട്ടി​​ൽ യു​​വാ​​വും യു​​വ​​തി​​യും മാ​​ത്ര​​മേ വീ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ. സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ര​​ണ്ടു പേ​​രെ അ​​റ​​സ്റ്റ് ചെ​​യ്തു.


മൂ​​ന്നു പേ​​രെ ചോ​​ദ്യം ചെ​​യ്തു​​വ​​രി​​ക​​യാ​​ണ്. യു​​വാ​​വി​​ന്‍റെ​​യും യു​​വ​​തി​​യു​​ടെ​​യും ബ​​ന്ധു​​ക്ക​​ളാ​​യ പ​​ന്ത്ര​​ണ്ടു പേ​​ർ​​ക്കെ​​തി​​രേ എ​​ഫ്ഐ​​ആ​​ർ ര​​ജി​​സ്റ്റ​​ർ ചെ​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.