സെപ്റ്റംബറിൽ സ്കൂൾ തുറക്കുന്നതിൽ ആരോഗ്യ മന്ത്രാലയത്തിന് എതിർപ്പ്
Sunday, August 9, 2020 1:05 AM IST
ന്യൂ​ഡ​ൽ​ഹി: സ്കൂ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തി​നു അ​നു​മ​തി ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തോ​ട് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന് എ​തി​ർ​പ്പെ​ന്നു സൂ​ച​ന.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ അ​വ​സ്ഥ​യി​ലാ​ണെ​ന്നും സ്കൂ​ളു​ക​ൾ അ​ട​ക്ക​മു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യാ​ൽ ഗു​രു​ത​ര​മാ​യ സ്ഥി​തി​വി​ശേ​ഷ​മു​ണ്ടാ​ക്കുമെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.


കോ​വി​ഡ് പു​തു​താ​യി സ്ഥി​രീ​ക​രി​ക്കു​ന്ന​ത് അ​ര ല​ക്ഷം ക​ട​ക്കു​ക​യും ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 22 ല​ക്ഷ​ത്തോ​ള​മെ​ത്തു​ക​യും ചെ​യ്ത​താ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.