റിയ ചക്രവർത്തി ഇഡി മുന്പാകെ ഹാജരായി
റിയ ചക്രവർത്തി ഇഡി മുന്പാകെ ഹാജരായി
Friday, August 7, 2020 11:16 PM IST
മും​​ബൈ: ബോ​​ളി​​വു​​ഡ് താ​​രം സു​​ശാ​​ന്ത് സിം​​ഗ് ര​​ജ്പു​​ത്ത് മ​​രി​​ച്ച കേ​​സി​​ൽ ആ​​ത്മ​​ഹ​​ത്യാ പ്രേ​​ര​​ണ​​ക്കു​​റ്റ​​ത്തി​​നും സാ​​ന്പ​​ത്തി​​ക​​ത​​ട്ടി​​പ്പി​​നും പ്ര​​തി​​ചേ​​ർ​​ക്ക​​പ്പെ​​ട്ട ന​​ടി റി​​യ ച​​ക്ര​​വ​​ർ​​ത്തി(28) ഇ​​ന്ന​​ലെ എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റി(​​ഇ​​ഡി)​​നു മു​​ന്പാ​​കെ ഹാ​​ജ​​രാ​​യി. സു​​ശാ​​ന്തി​​ന്‍റെ കാ​​മു​​കി​​യാ​​യി​​രു​​ന്നു റി​​യ.

ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്കു മു​​ന്പ് സ​​ഹോ​​ദ​​ര​​ൻ ഷോ​​വി​​ക്കി​​നൊ​​പ്പ​​മാ​​ണു റി​​യ എ​​ത്തി​​യ​​ത്. റി​​യ​​യു​​ടെ ബി​​സി​​ന​​സ് മാ​​നേ​​ജ​​രും മു​​ന്പ് സു​​ശാ​​ന്തി​​നാ​​യി ജോ​​ലി ചെ​​യ്തി​​രു​​ന്ന​​യാ​​ളു​​മാ​​യ ശ്രു​​തി മോ​​ദി​​യും ഇ​​ന്ന​​ലെ ഇ​​ഡി മു​​ന്പാ​​കെ ഹാ​​ജ​​രാ​​യി. ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ൽ നി​​രോ​​ധ​​ന നി​​യ​​മം(​​പി​​എം​​എ​​എ​​ൽ​​എ) പ്ര​​കാ​​ര​​മാ​​ണു റി​​യ​​യ്ക്കെ​​തി​​രേ ഇ​​ഡി കേ​​സെ​​ടു​​ത്ത​​ത്.


സു​​ശാ​​ന്തി​​ന്‍റെ സു​​ഹൃ​​ത്തും റൂം​​മേ​​റ്റു​​മാ​​യ സി​​ദ്ധാ​​ർ​​ഥ് പി​​താ​​നി​​യെ ഇ​​ന്ന് ഇ​​ഡി ചോ​​ദ്യം ചെ​​യ്യും. സു​​ശാ​​ന്തി​​ന്‍റെ പി​​താ​​വ് കെ.​​കെ. സിം​​ഗി​​ന്‍റെ പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് റി​​യ​​യ്ക്കും കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്കും എ​​തി​​രേ ബി​​ഹാ​​ർ പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​ത്. സു​​ശാ​​ന്തി​​ന്‍റെ കോ​​ടി​​ക്ക​​ണ​​ക്കി​​നു രൂ​​പ​​യു​​ടെ സ്വ​​ത്തു​​ക്ക​​ൾ റി​​യ​​യും കു​​ടും​​ബ​​വും ത​​ട്ടി​​യെ​​ടു​​ത്തെ​​ന്ന് കെ.​​കെ. സിം​​ഗ് പ​​രാ​​തി​​യി​​ൽ ഉ​​ന്ന​​യി​​ച്ചി​​രു​​ന്നു. തു​​ട​​ർ​​ന്നാ​​ണ് ഇ​​ഡി കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.