മോദി കള്ളം പറഞ്ഞുവെന്ന് രാഹുൽ
Friday, August 7, 2020 1:07 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി സം​ഘ​ർ​ഷ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ക​ള്ളം പ​റ​ഞ്ഞു എ​ന്ന് രാ​ഹു​ൽ ഗാ​ന്ധി. ല​ഡാ​ക്കി​ലെ ചൈ​ന​യു​ടെ കൈ​യേ​റ്റം പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച​താ​യു​ള്ള റി​പ്പോ​ർ​ട്ട് പു​റ​ത്തു വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം.

എ​ന്തു​കൊ​ണ്ടാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി നു​ണ പ​റ​യു​ന്ന​തെ​ന്ന് രാ​ഹു​ൽ ചോ​ദി​ച്ചു. സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ ഉ​ൾ​പ്പെടെ ചൈ​ന ഇ​ന്ത്യ​ൻ മ​ണ്ണി​ലേ​ക്ക് ഒ​രി​ഞ്ച് പോ​ലും ക​ട​ന്നു വ​ന്നി​ട്ടി​ല്ലെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.