കാഷ്മീർ: രക്ഷാസമിതിയിൽ ഉന്നയിക്കാനുള്ള ചൈനയുടെ നീക്കത്തെ എതിർത്ത് ഇന്ത്യ
കാഷ്മീർ: രക്ഷാസമിതിയിൽ ഉന്നയിക്കാനുള്ള  ചൈനയുടെ നീക്കത്തെ എതിർത്ത് ഇന്ത്യ
Friday, August 7, 2020 1:07 AM IST
ന്യൂ​​ഡ​​ൽ​​ഹി: കാ​​ഷ്മീ​​ർ വി​​ഷ​​യം യു​​എ​​ൻ ര​​ക്ഷാ​​സ​​മി​​തി​​യി​​ൽ ഉ​​ന്ന​​യി​​ക്കാ​​നു​​ള്ള ചൈ​​ന​​യു​​ടെ ശ്ര​​മ​​ത്തെ എ​​തി​​ർ​​ത്ത് ഇ​​ന്ത്യ. ചൈ​​ന​​യു​​ടെ പി​​ന്തു​​ണ​​യോ​​ടെ പാ​​ക്കി​​സ്ഥാ​​നാ​​ണ് ബു​​ധ​​നാ​​ഴ്ച കാ​​ഷ്മീ​​ർ വി​​ഷ​​യം ഉ​​ന്ന​​യി​​ക്കാ​​ൻ ശ്ര​​മി​​ച്ച​​ത്.

എ​​ന്നാ​​ൽ, ഈ ​​നീ​​ക്കം പാ​​ളി. ഇ​​ന്ത്യ​​യു​​ടെ ആ​​ഭ്യ​​ന്ത​​ര​​കാ​​ര്യ​​ങ്ങ​​ളി​​ൽ ചൈ​​ന​​യു​​ടെ ഇ​​ട​​പെ​​ട​​ൽ ത​​ള്ളി​​ക്ക​​ള​​യു​​ന്നു​​വെ​​ന്നു വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രാ​​ല​​യം പ്ര​​സ്താ​​വ​​ന​​യി​​ൽ അ​​റി​​യി​​ച്ചു. ഇ​​ന്ത്യ​​യു​​ടെ മാ​​ത്രം ആ​​ഭ്യ​​ന്ത​​ര​​കാ​​ര്യ​​മാ​​യ വി​​ഷ​​യം ര​​ക്ഷാ​​സ​​മി​​തി​​യി​​ൽ ഉ​​ന്ന​​യി​​ക്കാ​​ൻ ചൈ​​ന ശ്ര​​മി​​ക്കു​​ന്ന​​ത് ആ​​ദ്യ​​മാ​​യ​​ല്ല. മു​​ന്പു പ​​ല​​പ്പോ​​ഴും സം​​ഭ​​വി​​ച്ച​​തു​​പോ​​ലെ ചൈ​​ന​​യു​​ടെ ഇ​​ട​​പെ​​ട​​ലി​​ന് അ​​ന്താ​​രാ​​ഷ്‌​​ട്ര സ​​മൂ​​ഹ​​ത്തി​​ൽ​​നി​​ന്നു കാ​​ര്യ​​മാ​​യ പി​​ന്തു​​ണ കി​​ട്ടി​​യി​​ല്ല-​​വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രാ​​ല​​യം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.


കി​​ഴ​​ക്ക​​ൻ ല​​ഡാ​​ക്കി​​ൽ ഇ​​ന്ത്യ-​​ചൈ​​ന അ​​തി​​ർ​​ത്തി​​പ്ര​​ശ്നം രൂ​​ക്ഷ​​മാ​​യി​​രി​​ക്കെ​​യാ​​ണ് കാ​​ഷ്മീ​​ർ വി​​ഷ​​യം അ​​ന്താ​​രാ​​ഷ്‌​​ട്ര​​വ​​ത്ക​​രി​​ക്കാ​​ൻ ചൈ​​ന ശ്ര​​മി​​ച്ച​​ത്. കാ​​ഷ്മീ​​രി​​ന്‍റെ പ്ര​​ത്യേ​​ക പ​​ദ​​വി റ​​ദ്ദാ​​ക്കി​​യ​​തി​​നെ അ​​ന​​ധി​​കൃ​​ത​​മെ​​ന്നാ​​ണു ക​​ഴി​​ഞ്ഞ​​ദി​​വ​​സം ചൈ​​ന വി​​ശേ​​ഷി​​പ്പി​​ച്ച​​ത്.

2019 ഓ​​ഗ​​സ്റ്റ് അ​​ഞ്ചി​​നാ​​യി​​രു​​ന്നു കാ​​ഷ്മീ​​രി​​ന്‍റെ പ്ര​​ത്യേ​​ക പ​​ദ​​വി റ​​ദ്ദാ​​ക്കി ജ​​മ്മു കാ​​ഷ്മീ​​ർ, ല​​ഡാ​​ക്ക് എ​​ന്നി​​ങ്ങ​​നെ ര​​ണ്ടു കേ​​ന്ദ്ര​​ഭ​​ര​​ണ​​പ്ര​​ദേ​​ശ​​ങ്ങ​​ളാ​​ക്കി​​യ​​ത്. ല​​ഡാ​​ക്കി​​ന്‍റെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ചൈ​​ന അ​​വ​​കാ​​ശ​​വാ​​ദം ഉ​​ന്ന​​യി​​ക്കു​​ന്നു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.